ഉദ്യാനമല്ല ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ആദ്യം വേണ്ടത് പാർക്കിംഗ് സ്ഥലം

അന്പലപ്പുഴ : ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉദ്യാനമൊരുക്കുന്നതിന് മുന്പ് വാഹന പാർക്കിംഗിന് സൗകര്യമൊരുക്കണമെന്ന് ആവശ്യമുയരുന്നു. നിലവിൽ ആശുപത്രി വളപ്പിലെവിടെയും വാഹനങ്ങൾ പാർക്ക് ചെയ്യാമെന്നതാണ് സ്ഥിതി.

ഇതുമൂലം പർക്കിംഗ് കറാരെടുത്തയാൽ ആറു മാസങ്ങൾക്കു ഇത് ഉപേക്ഷിച്ചിരുന്നു. അത്യാഹിതത്തിനു മുന്നിൽ ആംബുലൻസുകൾക്കു പോലും പ്രവേശിക്കാനാവാത്ത തരത്തിലാണ് വാഹനങ്ങൾ പാർക്കു ചെയ്യുന്നത്. ഇത് വാഹനയാത്രക്കാരും പോലീസുമായി നിരന്തരം ഏറ്റുമുട്ടലിനും വഴിയൊരുക്കുന്നു.

മെഗാശുചിത്വ വാരാചരണത്തിലൂടെ ആശുപത്രിയ്ക്ക് മുന്നിലെ കാടുകൾ വെട്ടിത്തെളിച്ച് വൃക്ഷലതാതികളും, പൂന്തോട്ടവും നിർമിക്കുവാനുള്ള ശ്രമത്തിലാണ് അധികൃതർ. എന്നാൽ വാഹനങ്ങളിൽ ആശുപത്രിയിലെത്തുന്നവർക്ക് സുരക്ഷിതമായി വെയിലും മഴയുമേൽക്കാതെ പാർക്കു ചെയ്യുവാനുള്ള സൗകര്യമുണ്ട ാക്കണമെന്നാണ് ജീവനക്കാരുടെയും നാട്ടുകാരുടേയും ആവശ്യം.

ഇതിലൂടെ ആശുപത്രി വികസന സമിതിക്ക് വരുമാനവും ലഭിക്കുമെന്നാണ് ഇവർ പറയുന്നത്. പൂന്തോട്ട നിർമാണത്തിന് മുൻപേ പാർക്കിംഗ് സ്ഥലം വേർതിരിച്ച് പാർക്കിംഗിനു വേണ്ട സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Related posts