ആലപ്പുഴ: നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിന് കാരണമായത് കനത്ത മഴയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്. വാഹനത്തില്‍ ഓവര്‍ലോഡായിരുന്നെന്നും 11 പേര് വാഹനത്തിലുണ്ടായിരുന്നെന്നും കളക്ടര്‍ വിശദീകരിച്ചു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി 12 ഓടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനെത്തിക്കും. ലക്ഷദ്വീപ് സ്വദേശിയുടെ സംസ്കാരം കൊച്ചിയില്‍ തന്നെ നടത്തുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.
വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളായ ദേവാനന്ദൻ, ഇബ്രാഹിം, ആയുഷ് ഷാജി, മുഹമ്മദ് ജബ്ബാർ, ശ്രീദീപ് എന്നിവരാണ് മരിച്ചത്. ആറ് പേർക്ക് പരിക്കേറ്റു. ഒരാള്‍സംഭവസ്ഥലത്തും നാല് പേര്‍ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.