ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനു സുരക്ഷയൊരുക്കാന്‍ കച്ചവടവിലക്ക്. ആലപ്പുഴ കടപ്പുറത്തെ കടകള്‍ അടച്ചിടാന്‍ നോട്ടീസ് നല്കി. ഇന്ന് കെപിഎംഎസ് സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാലാണ് കടകള്‍ അടച്ചിടാന്‍ നിര്‍ദേശം.
84 കടകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ആലപ്പുഴ സൗത്ത് പോലീസാണ് നോട്ടീസ് നല്‍കിയത്. തുറമുഖ വകുപ്പില്‍ പണം അടച്ച് ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നവരാണ് നൂറിലധികം വരുന്ന ചെറുകിട കച്ചവടക്കാര്‍. ആദ്യം ചില കടകള്‍ക്കു മാത്രമായിരുന്നു വിലക്ക്. പിന്നീട് മുഴുവന്‍ കടകളും അടച്ചിടണമെന്നു നിര്‍ദേശിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് കടുത്ത പ്രതിഷേധത്തിലാണു കച്ചവടക്കാര്‍. അതേസമയം, മുഖ്യമന്ത്രിയുടെ വേദി ഒരുക്കുന്നതിലും സംഘാടനത്തിലും വീഴ്ചയുണ്ടായി. മുഖ്യമന്ത്രിക്ക് വേദിയിലേക്കു പ്രവേശിക്കാനുള്ള റോഡ് നിര്‍മിക്കാന്‍ പിഡബ്ല്യുഡി തയാറായില്ല.
രാത്രി ഏറെ വൈകി റോഡ് ഒരുക്കി നല്‍കിയത് ദേശീയ പാത നിര്‍മിക്കുന്ന കരാര്‍ കമ്പിനിയാണ്. പോലീസിന്റെ അവശ്യപ്രകാരം ആയിരുന്നു നടപടി. നിര്‍മിച്ച റോഡിനു സുരക്ഷാപരിശോധന നടത്തിയിട്ടില്ല.