ആലപ്പുഴ: ബൈപ്പാസിലെ മേൽപ്പാലത്തിൽ (എലിവേറ്റഡ് ഹൈവേ) വാഹനം നിറുത്തി സെൽഫി എടുക്കാൻ ശ്രമിച്ചവരും നോപാർക്കിംഗ് നിയമം ലംഘിച്ചതിന് ഇന്നലെ 12 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ ടൗൺ സ്പെഷ്യൽ സ്ക്വാഡ് കേസ്. ഇവരിൽ നിന്ന്12,000 രൂപ പിഴ ഇടാക്കി “ഇ” ചെല്ലാൻ വാഹന ഉടമകൾക്ക് നൽകി.
ബൈപ്പാസിൽ നിയമലംഘനം നടത്തി ഇനി പിടിക്കപ്പെട്ടാൽ ഇ ചെല്ലാൻ പരിശോധിച്ച് ഇവരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ ടൗൺ സ്പെഷ്യൽ സ്ക്വാഡ് എം.വി.ജിംസൺ സേവ്യർ പോൾ അറിയിച്ചു.മോട്ടോർ വാഹന വകുപ്പിന്റെ ടൗൺ സ്പെഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തിയത്.