ഒരു കുപ്പികള്ളിന്‍റെ പ്രശ്നം..! ചു​ങ്കം ക​ള്ള് ഷാ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേസിൽ പ്രതികൾക്ക് ജീവപര്യന്തം; പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന പാതിരാകൊലപാതകത്തിന്‍റെ കഥയിങ്ങനെ…

ആ​ല​പ്പു​ഴ: ചു​ങ്കം ക​ള്ള് ഷാ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വ്. കേ​സി​ലെ പ്ര​തി​ക​ളാ​യ ചു​ങ്കം മു​ക്ക​വ​ല​യ്ക്ക​ൽ ക​ന്നി​ട്ട​പ​റ​ന്പി​ൽ ശ​ര​ത് (29), പു​ത്ത​ൻ​പ​റ​ന്പി​ൽ റ​സീ​ബ് (27), പു​ത്ത​ൻ​ചി​റ​യി​ൽ രാ​കേ​ഷ് (29), സ​ഹോ​ദ​ര​ൻ ര​ജീ​ഷ് (27), പു​ത്ത​ൻ​ചി​റ​യി​ൽ ര​തീ​ഷ് (31), തൗ​ഫീ​ക്ക് മ​ൻ​സി​ലി​ൽ ത​ൻ​സി​ൽ (28), പ​ത്തു​ത​റ​വീ​ട്ടി​ൽ അ​ബി (27), കു​ണ്ട​ലേ​ത്ത്ചി​റ​യി​ൽ സി​യാ​ദ് (35) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക് കോ​ട​ത്ി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.

പ്ര​തി​ക​ൾ ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യ​ട​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ലു​ണ്ട്. പ​ണം അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു​വ​ർ​ഷം കൂ​ടെ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2010 മാ​ർ​ച്ച് 10നാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. കേ​സി​ലെ എ​ട്ടാം​പ്ര​തി സി​യാ​ദും സു​ഹൃ​ത്തു​ക്ക​ളും ര​ണ്ട് ദി​വ​സ​ങ്ങ​ൾക്ക് ​മു​ന്പ് ചു​ങ്കം ഷാ​പ്പി​ലെ​ത്തി മ​ദ്യ​പി​ച്ചി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ൽ ഇ​വ​ർ ഷാ​പ്പു ജീ​വ​ന​ക്കാ​ര​നാ​യ തി​രു​മ​ല പു​തു​വ​ന പ​റ​ന്പി​ൽ മ​ണി​ലാ​ലു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി.

അ​ന്ന് രാ​ത്രി സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ ശ്യാം​കു​മാ​റി​നൊ​പ്പം വീ​ട്ടി​ലേ​ക്ക് പോ​യ മ​ണി​ലാ​ലു​മാ​യി സി​യാ​ദ് വീ​ണ്ടും വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​രോ​ധ​ത്തി​ൽ മ​ണി​ലാ​ലി​നെ പ്ര​തി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ദി​വ​സം ഷാ​പ്പി​ലെ​ത്തി​യ ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള പ്ര​തി​ക​ൾ മ​ണി​ലാ​ലു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ക​ള്ള്കു​പ്പി വ​ലി​ച്ചെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു.

സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ഷാ​പ്പി​നോ​ട് ചേ​ർ​ന്നു​ള്ള അ​ടു​ക്ക​ള​യി​ൽ ക​യ​റി മ​ണി​ലാ​ലും ശ്യാം​കു​മാ​റും വാ​തി​ല​ട​ച്ചെ​ങ്കി​ലും പ്ര​തി​ക​ൾ ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റു​ക​യും കേ​സി​ലെ ഒ​ന്നാം പ്ര​തി ശ​ര​ത് ക​ള്ളു​കു​പ്പി​കൊ​ണ്ട് മ​ണി​ലാ​ലി​ന്‍റെ ഇ​ട​തു​നെ​ഞ്ചി​ൽ കു​ത്തു​ക​യും മ​റ്റൊ​രു പ്ര​തി​യാ​യ റ​സീ​ബ് ശ്യാം ​ലാ​ലി​നെ ക​ള്ളു​കു​പ്പി​ക്കൊ​ണ്ട് ത​ല​യ്ക്ക​ട​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ണി​ലാ​ലി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പേ​യെ​ങ്കി​ലും യാ​ത്രാ​മ​ദ്ധ്യേ മ​രി​ച്ചു. ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​ന്ന് സി​ഐ​യാ​യി​രു​ന്ന പി.​വി. ബേ​ബി​യാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

 

Related posts