ആലപ്പുഴ: അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് 15 വയസുള്ള മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിൽ എലി ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന മണിക്കുട്ടി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു.
ഉടൻതന്നെ കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ശനിയാഴ്ച രാത്രി മരണപ്പെട്ടു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉടന്‍ കുടുംബത്തിന് വിട്ടുനല്‍കും