ആലപ്പുഴ: മംഗലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. കുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്നുവെന്ന കുറ്റത്തിനാണ് ഭിന്ന ശേഷി ക്കാരനായ അച്ഛനെ അറസ്റ്റ് ചെയ്തത്.
മദ്യത്തിനും പണത്തിനുംവേണ്ടി മറ്റുളളവരുടെകൂടെ കുട്ടിയെ ഇയാൾ പറഞ്ഞുവിടുക പതിവായിരുന്നുവെന്നും അറസ്റ്റിലായ പ്രതികൾക്കൊപ്പം കുട്ടിയേയുംകൊണ്ട് ഇയാൾ കുട്ടനാട്ടിലെ ഷാപ്പുകളിലും മറ്റും പോയിട്ടുണ്ടെന്നും പോലിസ് പറയുന്നു.
മൂന്നൂറുരൂപയ്ക്കാണ് അറസ്റ്റിലായ പ്രതികൾക്കൊപ്പം പിതാവ് കുട്ടിയെ അയച്ചിരുന്നത്. ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. കുട്ടിക്ക് ഒത്തിരിയാളുകളുമായി സൗഹൃദമുണ്ടായിരുന്നെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്.
ഫോണ്‍രേഖകളിൽ നിന്നാണ് സുഹൃത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കഴിഞ്ഞദിവസം പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ സൗഹൃദത്തിലുണ്ടായിരുന്ന മറ്റാരെങ്കിലും പീഡിപ്പിച്ചുട്ടുണ്ടെയെന്ന കാര്യത്തിൽ പോലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ലഭിക്കുന്ന പണം എല്ലാവരും കൂടി മദ്യപാനത്തിനാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. പ്രതികളെല്ലാവരും തന്നെ അമിതമായി മദ്യം ഉപയോഗിച്ചിരുന്നവരുമാണെന്ന് പറയുന്നു.