ഒരു എസിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ..! ആലപ്പുഴ മെഡിക്കൽ കോളജ് ശ​സ്ത്ര​ക്രി​യ പ്രൊ​സീ​ജി​യ​ർ മു​റി​യി​ൽ ചൂ​ടി​ൽ പൊ​രി​ഞ്ഞ് രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും

ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​റി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രൊ​സീ​ജി​യ​ർ മു​റി​യി​ൽ അ​ത്യു​ഷ്ണം മൂ​ലം ജീ​വ​ന​ക്കാ​രും, രോ​ഗി​ക​ളും ദു​രി​തം പേ​റു​ന്നു. ഹാ​ളി​ൽ പ്ര​ത്യേ​ക​മാ​യി ഉ​ണ്ടാ​ക്കി​യ ക്യാ​ബി​നാ​ണ് പ്രൊ​സീ​ജി​യ​ർ മു​റി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നു​ള​ളി​ലാ​ക​ട്ടെ പ​ഴ​യ ഫാ​നു​ക​ളും.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടും മ​റ്റും അ​ത്യാ​സ​ന്ന നി​ല​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ പ്രാ​രം​ഭ സ​ർ​ജ​റി​ക്കും പ​രി​ശോ​ധ​ന​ക്കും വി​ധേ​യ​മാ​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. ഈ ​മു​റി​യി​ൽ ശീ​തീ​ക​ര​ണ യ​ന്ത്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​ദ്യം മു​ത​ൽ ത​ന്നെ ജീ​വ​ന​ക്കാ​രും, രോ​ഗി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ല്ലെ​ന്നു പ​റ​യു​ന്നു.

മ​ണി​ക്കൂ​റു​ക​ളോ​ളം രോ​ഗി​ക​ളെ പ​രി​ച​രി​ക്കേ​ണ്ടി വ​രു​ന്ന ജീ​വ​ന​ക്കാ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​ത്. എ​ത്ര​യും വേ​ഗം ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് രോ​ഗി​ക​ളു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യും ആ​വ​ശ്യം.

Related posts