അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് റേഡിയേഷൻ മുടങ്ങിയതുമൂലം കാൻസർ രോഗികൾ ദുരിതത്തിൽ. റേഡിയേഷൻ വിഭാഗത്തിലെ ജീവനക്കാരൻ സ്ഥലം മാറി കോഴിക്കേടേക്ക് പോയതാണ് റേഡിയേഷൻ മുടങ്ങാൻ കാരണമെന്നു പറയുന്നു. പകരം സംവിധാനം ഒരുക്കിയിട്ടില്ല.
ദിനംപ്രതി 20 റേഡിയേഷനുകളാണ് ഇവിടെ നടക്കുന്നത്. ദിനംപ്രതി റേഡിയേഷനെടുക്കേണ്ട നിരവധി രോഗികളാണ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുള്ളത്. റേഡിയേഷൻ മുടങ്ങിയതുമൂലം നിരവധി രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.