ആലപ്പുഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​നി കാ​ക്കി​യി​ല്ല; പൊ​തു​പ്ര​വ​ര്‍​ത്തകർ ഇടപെട്ട് കാക്കി അഴിപ്പിച്ചു​ 


അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ കാ​ക്കി യൂ​ണി​ഫോം മാ​റ്റാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ്.

പൊ​തു​പ്ര​വ​ര്‍​ത്ത​ക​രാ​യ അ​ബ്ദു​ൾ ജ​ബ്ബാ​ർ പ​ന​ച്ചു​വ​ട്, ന​സീ​ർ താ​ഴ്ച​യി​ല്‍ എ​ന്നി​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കാ​ക്കി നി​റ​ത്തി​ലു​ള്ള യൂ​ണി​ഫോം ഒ​ഴി​വാ​ക്കാ​ന്‍ നി​ര്‍​ദേശം ന​ല്‍​കി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി സു​രേ​ഷ് കു​മാ​ര്‍ ന​ട​പ​ടി​ക്കാ​യി സി​ഐ ദ്വി​ജേ​ഷി​ന് നി​ര്‍​ദേശം ന​ല്‍​കി.

തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ സ​ജി ജോ​ര്‍​ജ് പു​ളി​ക്ക​ന് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ന​ട​പ​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ല്‍​കി.

പോ​ലീ​സ് യൂണി​ഫോം എ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന കാ​ക്കി നി​റ​ത്തി​ലു​ള്ള യൂ​ണി​ഫോം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ഡി​ജി​പി ഈ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഏ​താ​നും വ​ർ​ഷം മു​ൻ​പ് ഇ​വി​ട​ത്തെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്ക് നീ​ല യൂ​ണി​ഫോ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്ന് മു​ൻ സൂ​പ്ര​ണ്ട് കാ​ക്കി യൂ​ണി​ഫോം ധ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment