ആ​ല​പ്പു​ഴ മെ​ഡിക്കൽ കോ​ള​ജിൽ  തെ​രു​വു​നാ​യ​ശ​ല്യം; ഹൗ​സ് സ​ർ​ജന്മാരെ തെ​രു​വു​നാ​യ​ക​ൾ ഓ​ടി​ച്ചു

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷം. ഹൗ​സ് സ​ർ​ജ​ൻ​മാ​രെ തെ​രു​വു​നാ​യ​ക​ൾ ഓ​ടി​ച്ചു. ആ​ശു​പ​ത്രി വ​ള​പ്പി​ൽ ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​തി​യി​ൽ നി​ന്നും ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ സ്ഥ​ല​ത്തേ​യ്ക്ക് മ​ട​ങ്ങി​യ 8 ഓ​ളം ഹൗ​സ് സ​ർ​ജ​ൻ​മാ​ർ​ക്കും, നേ​ഴ്സ·ാ​ർ​ക്കും നേ​രെ​യാ​ണ് തെ​രു​വു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗം എ​ഫ്. ബ്ലോ​ക്കി​നു​സ​മീ​ത്ത് നി​ന്നും 400 മീ​റ്റ​ർ ഓ​ളം തെ​ക്കു​ഭാ​ഗ​ത്താ​യാ​ണ് ഇ​വ​രു​ടെ ക്വാ​ട്ടേ​ഴ്സ്. അ​വി​ടേ​ക്ക് ഇ​വ​ർ പോ​കു​ന്പോ​ഴാ​ണ് 15 ൽ ​അ​ധി​കം തെ​രു​വു​നാ​യ്ക്ക​ൾ ഓ​രി​യി​ട്ടു കൊ​ണ്ട് ഇ​വ​രു​ടെ പി​ന്നാ​ലെ കൂ​ടി​യ​ത്.

പ​ടി​ഞ്ഞാ​റ് ഭാ​ഗം മ​തി​ലും കി​ഴ​ക്ക് ഭാ​ഗം കെ​ട്ടി​ട​ങ്ങ​ളു​മാ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് അ​ക​ന്ന് മാ​റി ഓ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ക്വാ​ട്ടോ​ഴ്സി​ലേ​ക്ക് ഓ​ടി​യ​വ​രു​ടെ പി​ന്നാ​ലെ നാ​യ​ക​ളും ഓ​ടു​ക​യാ​യി​രു​ന്നു. എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ പ്ര​കാ​ശ​മ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് തെ​രു​വു​നാ​യ​ക​ൾ തി​രി​ഞ്ഞോ​ടി​യ​തി​നാ​ൽ ഇ​വ​ർ ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​ന് മു​ന്പ് ആ​ശു​പ​ത്രി അ​ധി​കാ​രി​ക​ളു​ടെ പ​രാ​തി പ്ര​കാ​രം അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​രു​വു നാ​യ​ക​ളെ പി​ടി​കൂ​ടി വ​ന്ധീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു. ജ​ന സാ​ന്ദ്ര​ത ഇ​ല്ലാ​ത്ത സ്ഥ​ല​ത്ത് നാ​യ​ക​ളെ ഉ​പേ​ക്ഷി​ക്കാ​നാ​ണ് പ​ട്ടി പി​ടു​ത്ത​കാ​ർ​ക്ക് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്.

പ​ട്ടി പി​ടു​ത്ത​ക്കാ​ർ ആ​ശു​പ​ത്രി വ​ള​പ്പി​ലെ​ത്തി ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഒ​ന്പ​തോ​ളം നാ​യ​ക​ളെ പി​ടി​കൂ​ടി കൊ​ണ്ട് പോ​കു​ക​യും പി​ന്നീ​ട് ഒ​രാ​ഴ്ച്ച​ക​ഴി​ഞ്ഞ് പു​റ​ത്ത് നി​ന്ന് പി​ടി​കൂ​ടി​യ​തു​ൾ​പ്പെ​ടെ 20 ഓ​ളം നാ​യ​ക​ളെ ആ​ശു​പ​ത്രി വ​ള​പ്പി​ൽ ഉ​പേ​ക്ഷി​ക്കു​ക​യു മാ​യി​രു​ന്നു. എ​ച്ച് വ​ണ്‍ ബ്ലോ​ക്കി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്താ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മാ​ലി​ന്യം ഭ​ക്ഷി​ച്ച് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​റ്റി​ക്കാ​ടു​ക​ളി​ൽ ത​ന്പ് അ​ടി​ക്കു​ക​യാ​ണ് നാ​യ്ക്ക​ൾ.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും ഇ​വി​ടെ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഒ​രു പോ​ലെ പേ​ടി സ്വ​പ്ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​തെ​രു​വു​നാ​യ്ക്ക​ൾ. മു​ൻ​പ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മൂ​ന്നു​പേ​ർ​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ആ​റു​മാ​സം മു​ന്പ് നാ​യ​ക​ളെ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​രാം ലാ​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ​ക്ക് ക​ത്ത് ന​ൽ​കി​യ​ത്.

വീ​ണ്ടും ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ൽ അ​ധി​കൃ​ത​ർ എ​ത്ര​യും വേ​ഗം ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രും, രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളും പ​റ​യു​ന്ന​ത്.

Related posts