ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഇതുവരെയുള്ള എല്ലാ പ്രതികളെയും പിടികൂടിയെന്ന് ഡിവൈഎസ്പി പി.വി. ബേബി. ഇതുവരെയുള്ള തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ പിടിയിലാകേണ്ടവർ പിടിയിലായി.
പെണ്‍കുട്ടിയുടെ മൊഴിയിൽ ആരോപിക്കുന്ന ഡിവൈഎസ്പി അനിൽ എന്നയാൾ ഡ്രൈവറാണ്. ഡിവൈഎസ്പി ആണെന്ന രീതിയിൽ പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും അദേഹം പറഞ്ഞു. അനിലിനെ ചോദ്യംചെയ്തു വിട്ടയച്ചു. പ്രതികളുമായി മാരാരിക്കുളത്തെ റിസോർട്ടുകളും വീടുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി. ഇന്നും തുടരും.