ആലപ്പുഴ: നഗരമധ്യത്തിൽ പെണ്‍വാണിഭ സംഘം സജീവമായതായി ആരോപണം. മുല്ലയ്ക്കൽ ഒരു തിയേറ്ററിനു സമീപം തന്പടിച്ചാണ് ഇവരുടെ പ്രവർത്തനം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളടക്കം ഇവരുടെ ശൃംഖലയിലുണ്ട്.
ചന്ദനക്കാവ് സ്വദേശിയായ യുവതിയാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നത്. പ്രദേശത്തെ ഹോട്ടലിലും പരിസര പ്രദേശങ്ങളിലുമായാണ് യുവതികൾ തന്പടിക്കുന്നത്. ഇവിടെ എത്തുന്നവരെ പാതിരപ്പള്ളിയിലെ ഒരു കേന്ദ്രത്തിലേക്കാണ് കൊണ്ടുപോകുന്നത്.
ഇതിനായി ഓട്ടോറിക്ഷകൾ മുതൽ ഇന്നോവ കാർവരെ സ്ഥലത്തുണ്ട്. ഓണ്‍ലൈനിലുടെയാണ് ഇവർ ആളുകളുമായി ബന്ധപ്പെടുന്നതെന്നാണ് സൂചന. സംഘത്തെക്കുറിച്ച് പിങ്ക് പോലീസിലുൾപ്പടെ വിവരം നൽകിയിട്ടും പരിശോധനകൾ ഉണ്ടായില്ലെന്ന് പ്രദേശത്തെ വ്യാപാരികൾ പറയുന്നു.