ആലപ്പുഴ: കായൽസൗന്ദര്യമാസ്വദിക്കാനും തനത് കുട്ടനാടൻ രുചിക്കൂട്ടുകൾ നുകരാനുമെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവ്. 2018 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ആലപ്പുഴ സന്ദർശിച്ച വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 34.02 ശതമാനത്തിന്റെയും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 37.28 ശതമാനത്തിന്റെയും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2017 ഇതേകാലയളവിൽ 37986 വിദേശവിനോദസഞ്ചാരികൾ ആലപ്പുഴ സന്ദർശിച്ചപ്പോൾ ഇത്തവണ ഇത് 50975 ആണ്. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത. 2018ന്റെ ആദ്യമൂന്നുമാസം സംസ്ഥാനത്തൊട്ടാകെ ആഭ്യന്തര – വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 17.87 ശതമാനത്തിന്റെ വളർച്ചയുണ്ടായെന്നാണ് കണക്ക്.
6,54,854വിദേശ വിനോദസഞ്ചാരികൾ സംസ്ഥാനത്തെത്തിയപ്പോൾ ഇതിൽ 50,975 പേർ ആലപ്പുഴയുടെ സൗന്ദര്യ നുകരാനെത്തി. ഇടുക്കി, കോട്ടയം ജില്ലകൾ കഴിഞ്ഞാൽ കൂടുതൽ വിദേശ വിനോദസഞ്ചാരികളെത്തിയത് ആലപ്പുഴയിലാണ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ സന്ദർശക ശതമാനത്തിൽ ഇടുക്കി കഴിഞ്ഞാൽ രണ്ടാംസ്ഥാനം ആലപ്പുഴയ്ക്കാണ്.
വിനോദസഞ്ചാരമേഖലയ്ക്കായി സർക്കാർ തലത്തിൽ പ്രത്യേക പാക്കേജുകളൊന്നും ആവിഷ്ക്കരിക്കാതിരുന്നിട്ടും സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനവ് ടൂറിസം മേഖളയ്ക്ക് ഉണർവ് പകർന്നിട്ടുണ്ട്. ജൂണ്‍ മുതൽ സെപ്റ്റംബർ വരെയുള്ള മണ്‍സൂണ്‍ ടൂറിസം കാലയളവിൽ ആലപ്പുഴ സന്ദർശിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ടായേക്കുമെന്നാണ് നിലവിലെ കണക്കുകൾ നൽകുന്ന സൂചന.
അതേസമയം കായൽ സവാരിയുമായി ബന്ധപ്പെട്ട് നിരന്തരമായുണ്ടാകുന്ന അപകടങ്ങളും കഴിഞ്ഞമാസങ്ങളിൽ ഹൗസ് ബോട്ട് മേഖലയിലെ തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളും വിദേശ വനിത തിരുവനന്തപുരത്ത് കൊല്ലപ്പെട്ടതുമൊക്കെ വിദേശ ടൂറിസ്റ്റുകളുടെ ആലപ്പുഴയിലേക്കുള്ള വരവ്