തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളി ഈ മാസം തന്നെ നടത്തുമെന്ന് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്ക്. ഈ മാസം 31 നുള്ളിൽ ജലോത്സവം നടത്തുന്ന കാര്യത്തിൽ വിനോദസഞ്ചാര വകുപ്പ് ഉടൻ തീരുമാനമെടുക്കുമെന്നും ലീഗ് മത്സരങ്ങൾ ഉൾപ്പെടെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആഗസ്റ്റ് മാസം തന്നെ നടത്തും..! നെഹ്റു ട്രോഫി വള്ളംകളി ഈ മാസം തന്നെ നടത്തുമെന്ന് മന്ത്രി തോമസ് ഐസക്
