ആലപ്പുഴ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ക്രിക്കറ്റ് കളിച്ചവർ പോലീസ് പിടിയിൽ.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് സമീപം മഹാദേവിക്കാട് പുളിക്കീഴ് ജംഗ്ഷനിലാണ് സംഭവം.
ക്രിക്കറ്റ് കളിച്ച ഏഴുപേരെ തൃക്കുന്നപ്പുഴ പോലീസാണ് പിടികൂടിയത്.
ശിക്ഷയായി ഒരു ദിവസത്തെ സാമൂഹിക സേവനം പോലീസ് ഇവർക്ക് നിർദേശിച്ചു.
പോലീസ് സ്റ്റേഷനു സമീപം നടത്തുന്ന പരിശോധനയിൽ പങ്കെടുത്ത് മാസ്ക് ഉപയോഗിക്കേണ്ടതിന്റേയും സാമൂഹിക അകലം പാലിക്കേണ്ടതിന്റേയും ആവശ്യം പറഞ്ഞ് ആളുകളെ ബോധവാന്മാരാക്കുക എന്ന ചുമതലയാണ് പോലീസ് ഇവർക്ക് നൽകിയത്.