ഓട്ടോയിലിറങ്ങിയ സജീവ് എവിടെ പോയി ? സി​പി​എം ബ്രാ​ഞ്ച് മെം​ബ​റെ കാണാതായി, ബ്രാഞ്ച് സമ്മേളനം മാറ്റി

അ​മ്പ​ല​പ്പു​ഴ: സി​പി​എം ബ്രാ​ഞ്ച് മെം​ബ​റെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ്രാ​ഞ്ച് സ​മ്മേ​ള​നം മാ​റ്റി​വ​ച്ചു.​

ഇ​ന്ന​ലെ ന​ട​ത്താ​നി​രു​ന്ന സി​പി​എം തോ​ട്ട​പ്പ​ള്ളി പൂ​ത്തോ​പ്പ് ബ്രാ​ഞ്ച് സ​മ്മേ​ള​ന​മാ​ണ് ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം തോ​ട്ട​പ്പ​ള്ളി പൊ​രി​യ​ന്‍റെ പ​റ​മ്പി​ൽ സ​ജീ​വി​നെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് മാ​റ്റി വ​ച്ച​ത്.

ഓട്ടോയിലിറങ്ങിയ സജീവ്…

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു ശേ​ഷ​മാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടി​യാ​യ സ​ജീ​വി​നെ കാ​ണാ​താ​യ​ത്. ഉ​ച്ച​ക്ക് ഒ​ന്നോ​ടെ ഇ​ദ്ദേ​ഹം പു​റ​ക്കാ​ട് പു​ത്ത​ൻ ന​ട​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ലി​റ​ങ്ങു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു.​

ഇ​തി​ന് ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​ത്. വി​ഭാ​ഗീ​യ​ത ഏ​റ്റ​വും കൂ​ടു​ത​ൽ നി​ല​നി​ൽ​ക്കു​ന്ന ഒ​രു കേ​ന്ദ്ര​മാ​ണ് തോ​ട്ട​പ്പ​ള്ളി.​

സു​ധാ​ക​ര പ​ക്ഷ​ത്തോ​ട് അ​ടു​ത്തു നി​ൽ​ക്കു​ന്ന ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ബ്രാ​ഞ്ച് സ​മ്മേ​ള​നം മാ​റ്റി​വെ​ച്ച​ത്.​

ആ രഹസ്യം!

കാ​ണാ​താ​യ സ​ജീ​വ് വി.​എ​സ്.​പ​ക്ഷ​ക്കാ​ര​നാ​ണ്.​ വി.​എ​സ്.​പ​ക്ഷ​ത്തി​ന് ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ള്ള ഇ​വി​ടെ ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​ത്തെ സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ കാ​ണാ​താ​യ​ത് വി​ഭാ​ഗീ​യ​ത​ക്കും വി​വാ​ദ​ത്തി​നും ഇ​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

പു​തു​താ​യി രു​പം കൊ​ണ്ട ഗ്രൂ​പ്പി​ലേ​ക്ക് സ​ജീ​വി​നെ ക്ഷ​ണി​ച്ചി​രു​ന്നു.​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് നേ​താ​ക്ക​ൾ ര​ണ്ട് ദി​വ​സം മു​ൻ​പ് സ​ജീ​വിന്‍റെ വീ​ട്ടി​ലെ​ത്തി ര​ണ്ട് മ​ണി​ക്കൂ​ർ ര​ഹ​സ്യച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

കേസെടുത്തു

ഇ​ന്ന​ലെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​തി​രി​ക്കാ​നാ​യി സ​ജീ​വി​നെ മാ​റ്റി നി​ർ​ത്തി​യ​താ​കാ​മെ​ന്നും സൂ​ച​ന​യു​ണ്ട്.

സ​ജീ​വി​നെ കാ​ണാ​താ​യ​തി​നെ​ക്കു​റി​ച്ച് ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment