അലർജിക് റൈനൈറ്റിസ് വർധിക്കുന്നതനുസരിച്ച് വിവിധ ശീരീരഭാഗങ്ങളിൽ പ്രത്യക്ഷമാകുന്ന രോഗലക്ഷണങ്ങൾ:
കണ്ണ്
കൺപോള വീർക്കുക, കൺപോളയുടെ ഉൾവശം ചൊറിയുകയും ചുവക്കുകയും തടിക്കുകയും ചെയ്യുക, കോബിൾ സ്റ്റോൺ അപ്പിയറൻസ്, അലെർജിക് ഷൈനേഴ്സ്
ചെവി
ചൊറിച്ചിൽ, ഇടയ്ക്കിടെ ചെവി വേദന,കേൾവിക്ക് ചെറിയ കുഴപ്പങ്ങൾ,റിട്രാക്റ്റഡ് ടിംപാനിക് മെംബ്രയിൻ, സീറസ് ഓട്ടൈറ്റിസ് മീഡിയ
ഫാരിംഗ്സ്
തൊണ്ട ചൊറിച്ചിൽ, പനിയോടു കൂടിയ തൊണ്ടവേദന, ഇടയ്ക്കിടെ ജലദോഷം, പോസ്റ്റ് നേസൽ ഡ്രിപ്പിംഗ് കാരണം തൊണ്ടയിൽ തടഞ്ഞിരിക്കുന്നത് മാറ്റാൻ ശ്രമിക്കുന്ന പോലെ ശബ്ദമുണ്ടാക്കുക, വായനാറ്റം, മോണവീക്കം, ഫാരിഞ്ചൈറ്റിസ്
ലാരിംഗ്സ്-
ശബ്ദ വ്യത്യാസം, വോക്കൽ കോർഡിലെ എഡിമ ചികിത്സ- ആധുനികരീതിയിൽ
1) കാരണങ്ങളെ ഒഴിവാക്കുക
രോഗനിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാർഗം ഇതാണ്. ഒരുപക്ഷേ, കാരണങ്ങളെ ഒഴിവാക്കാതെയുള്ള ഒരു ചികിത്സയും ഈ രോഗത്തിൽ ഫലപ്രദമല്ലെന്ന് തന്നെ പറയാം. എന്നാൽ രോഗം കാരണമുണ്ടായ ശാരീരിക വ്യതിയാനങ്ങൾ ഇതുകൊണ്ടുമാത്രം മാറണമെന്നില്ല.
2)ഔഷധ ചികിത്സ
രോഗിക്ക് കുറെയൊക്കെ ആശ്വാസം നൽകുവാൻ ഇതുകൊണ്ട് സാധിക്കും. എന്നാൽ ഇത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോൾ ക്രമേണ അവ കൂടുതൽ അളവിൽ ഉപയോഗിക്കേണ്ട അവസ്ഥയിലെത്തുകയും എന്നാലും ആശ്വാസം ലഭിക്കാതെ ആസ്ത്മാ രോഗമായി മാറുകയും ചെയ്യും. ക്ഷീണവും ഉറക്കവും അഡിക്ഷനും ഉണ്ടാക്കുന്ന സ്വഭാവവും ഈ മരുന്നുകൾക്കുണ്ട്.
3) രോഗ പ്രതിരോധ ചികിത്സ
ഇമ്മ്യൂണിറ്റി വർധിപ്പിക്കാൻ ഉതകുന്ന അലോപ്പതി ചികിത്സ ചിലർക്കൊക്കെ പ്രയോജനപ്പെട്ടേക്കാം. എന്നാൽ പലരിലും വെറുതെ കുറെ നാൾ മരുന്ന് ഉപയോഗിക്കാമെന്നല്ലാതെ മറ്റു ഗുണങ്ങൾ കാണാറില്ല.
രണ്ടോ മൂന്നോ വർഷം ഇമ്മ്യൂണോതെറാപ്പിയുടെ ഭാഗമായുള്ള മരുന്നുകൾ ഉപയോഗിച്ചിട്ടും ഗുണം ലഭിക്കാത്തവർ ഒരു വർഷം കൂടി അവ തുടരണമെന്നും എന്നിട്ടും പ്രയോജനമൊന്നും ലഭിച്ചില്ലെങ്കിൽ അവ പിന്നെ നോക്കേണ്ടതില്ലെന്നുമാണ് രോഗികൾക്ക് നൽകുന്ന നിർദ്ദേശം.
4) സർജറി
തുടർച്ചയായ രോഗംകൊണ്ട് മൂക്കിനുള്ളിൽ ദശ വളർച്ച(നേസൽ പോളിപ്പ്), മൂക്കിന്റെ പാലം വളയുക(ഡീവിയേഷൻ ഓഫ് നേസൽ സെപ്റ്റം) തുടങ്ങിയ അവസ്ഥകളുണ്ടാകും.
മൂക്കിൽ കൂടിയുള്ള ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടുണ്ടാകുകയാണെങ്കിൽ സർജറി താൽക്കാലികമായി പ്രയോജനം ചെയ്യാം. എന്നാൽ കാരണങ്ങൾ ഒഴിവാക്കപ്പെടുന്നില്ല എന്നതിനാൽ ഇതേ അവസ്ഥ പിന്നെയും ഉണ്ടാകുകയും സർജറി ആവർത്തിക്കേണ്ടി വരികയും ചെയ്യാം.
(തുടരും)
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ,
ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481