പാലക്കാട്: ആലത്തൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നു എന്ന് പരാതി. പോലീസിനെ സമീപിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് രമ്യ ഹരിദാസ് കുറ്റപ്പെടുത്തി.
ആലത്തൂരില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച രമ്യ ഹരിദാസിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ കീറിയും മുഖത്ത് എല്‍ഡിഎഫിന്റെ ചിത്രമൊട്ടിച്ചുമാണ് ഫ്ളക്സ് നശിപ്പിച്ചത്.
കഴിഞ്ഞ ദിവസവും രമ്യയുടെ ഫ്ളക്സ് തീവച്ചുനശിപ്പിച്ചിരുന്നു. കിഴക്കഞ്ചേരി കുണ്ടുകാട് സ്ഥാപിച്ചിരുന്ന പ്രചരണ ബോർഡാണ് കത്തിച്ചത്.