അമ്പലപ്പുഴ: തടവറ ജീവിതത്തിന്റെ ഓർമകൾ പങ്കുവച്ച് ബ്രദർ മാത്യു ആൽബിൻ ആലപ്പുഴ സബ് ജയിലിൽ നിന്ന് ബിരിയാണി ഏറ്റുവാങ്ങി.
ജയിലിലെ അന്തേവാസികൾ പാകം ചെയ്ത 180 ഓളം ബിരിയാണിയാണ് പുന്നപ്ര ശാന്തിഭവനിൽ വിതരണം ചെയ്തത്. ജീവകാരുണ്യ സംഘടനയായ ഫാ.ഡേവിസ് ചിറമ്മേൽ ഫൗണ്ടേഷനാണ് ഭക്ഷണത്തിനുള്ള പണം നൽകിയത്.
രുചിയുള്ള ഭക്ഷണത്തിനു വേണ്ടി ഏറെ കൊതിച്ചിട്ടുള്ള പഴയകാല തടവറ ജീവിതം ആൽബിൻ ജയിൽ അധികൃതരുമായി പങ്കുവച്ചു.
ജില്ലാ ജയിൽ സൂപ്രണ്ട് ആർ. ശ്രീകുമാർ ബിരിയാണി പൊതികൾ കൈമാറി. ചിറമേൽ ഫൗണ്ടേഷൻ ചുമതലയുള്ള വൈഎംസിഎ ജനറൽ സെക്രട്ടറി മോഹൻ ജോർജ്, മാർട്ടിൻ , കൈനകരി അപ്പച്ചൻ , ജയിൽ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി