അമിതമായി മദ്യപിച്ചയാളെ ബസിൽ നിന്ന് ഇറക്കി വിട്ടു; പിന്നെ കണ്ടത്  ആൾതാമസമില്ലാത്ത വിട്ടുമുറ്റത്ത് മരിച്ച നിലയിൽ; അച്ഛനെ തേടിയെത്തിയ മകൻ പറഞ്ഞത് കേട്ട് അമ്പരന്ന് നാട്ടുകാർ

വെ​മ്പാ​യം: ആ​ൾ താ​മ​സ​മി​ല്ലാ​തെ വീ​ടി​നു പി​ന്നി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ടു​മ​ങ്ങാ​ട് വേ​ങ്ക​വി​ള ആ​ര്യാ​ഭ​വ​നി​ൽ അ​നി​ൽ (50) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

രാ​വി​ലെ ഈ ​വീ​ടി​നു സ​മീ​പ​ത്ത് കൂ​ടി പോ​യ നാ​ട്ടു​കാ​ര​നാ​ണ് ഒ​രാ​ൾ വീ​ണ് കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്. തേ​ക്ക​ട പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള രാ​ജേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന് പി​റ​കു​വ​ശ​ത്താ​യി ക​മ​ഴ്ന്നു കി​ട​ക്കു​ന്ന രീ​തി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

മ​ദ്യ​പി​ച്ചു തി​ങ്ക​ൾ രാ​ത്രി ഏ​ഴി​ന് നെ​ടു​മ​ങ്ങാ​ട് നി​ന്നും ബ​സി​ൽ ക​യ​റി​യ അ​നി​ലി​നെ ബ​സി​ൽ നി​ന്നും തേ​ക്ക​ട ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു.

മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്ന അ​നി​ൽ ഏ​റെ നേ​രം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നു​ള്ളി​ൽ കി​ട​ക്കു​ക​യും രാ​ത്രി 9.30 തോ​ടെ എ​ണീ​റ്റ് അ​ടു​ത്തു​ള്ള ക​ട​ക്കാ​രോ​ട് വേ​ങ്ക​വി​ള പോ​കു​ന്ന വ​ഴി ചോ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് അ​നി​ൽ അ​വി​ടെ നി​ന്നും പോ​കു​ക​യും ചെ​യ്തു.വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴിയാണെന്നു കരുതി മൺ തി​ട്ട​യി​ലേ​ക്ക് ക​യ​റി​യ ഇയാൾ ഇ​വി​ടെ നി​ന്ന് കാ​ൽ വ​ഴു​തി വീ​ണ​താ​കാമെന്ന് വ​ട്ട​പ്പാ​റ പോ​ലീ​സ് പ​റ​ഞ്ഞു.

വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തു​ള്ള പ​ടി​യി​ൽ ത​ല​യ​ടി​ച്ച് ര​ക്തം വാ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഈ ​വീ​ട്ടി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ആ​ൾ താ​മ​സം ഇ​ല്ലാ​യി​രു​ന്നു. നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

പോ​ലീ​സ് എ​ത്തി മരിച്ച ആ​ളെ തി​രി​ച്ച​റി​യാ​നാ​യി ഫോ​ട്ടോ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വേ​ങ്ക​വി​ള​യി​ലെ വാ​ർ​ഡ് അം​ഗ​ത്തി​നും മ​റ്റും അ​യ​ച്ചു കൊ​ടു​ക്കു​ക​യും തു​ട​ർ​ന്ന് അ​നി​ലി​ന്‍റെ മ​ക​ൻ എ​ത്തി അ​നി​ലി​നെ തി​രി​ച്ച​റി​യു​ക​യുമായിരുന്നു.

അ​മി​ത​മാ​യി മ​ദ്യ​പി​ച്ചാ​ൽ അ​നി​ലി​ന് ഓ​ർ​മ ന​ഷ്ട​പ്പെ​ടുമെ​ന്നും വ​ഴി തെ​റ്റി പോ​കാ​റു​ണ്ടെ​ന്നും അ​നി​ലി​ന്‍റെ മ​ക​ൻ പ​റ​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സു​ൽ​ഫി​ക്ക​റും വ​ട്ട​പ്പാ​റ പോ​ലീ​സും, ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​നി​ലി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ. മ​ക​ൻ: അ​നൂ​പ്.

 

Related posts

Leave a Comment