തിരുവനന്തപുരം: ഉത്രാടദിനമായ ബുധനാഴ്ച സംസ്ഥാനത്ത് നടന്നത് റിക്കാര്‍ഡ് മദ്യവില്‍പ്പന. 117 കോടി രൂപയുടെ മദ്യമാണ് ഉത്രാടദിനത്തില്‍ മാത്രം ബെവ്കോ ഔട്ട്ലെറ്റുകള് വഴി വിറ്റഴിച്ചത്.
കഴിഞ്ഞ വര്‍ഷം 85 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. കഴിഞ്ഞ ഒരാഴ്ചയില്‍ 264 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 529 കോടി രൂപയായിരുന്നു.
കൊല്ലം ആശ്രമം ഔട്ട്ലെറ്റുവഴിയാണ് ഈ വര്‍ഷം ഓണക്കാലത്ത് ഏറ്റവുമധികം മദ്യം വിറ്റത്. ഒരു കോടി ആറു ലക്ഷം രൂപയുടെ കച്ചവടമാണ് ഇവിടെ നടന്നത്.