മഞ്ചേശ്വരം: മംഗളൂരുവിലെ ബാറുകളില്‍ ഒഴിച്ചുകൊടുക്കുന്നതിനിടെ പാഴാകുന്നതും ഉപയോഗിച്ച കുപ്പികളില്‍ ബാക്കിവരുന്നതുമായ മദ്യം താരതമ്യേന ചെറിയ വിലയ്ക്ക് ശേഖരിച്ച് കാസര്‍ഗോട്ടേക്ക് കടത്തുന്ന സംഘത്തിലെ കണ്ണി പിടിയില്‍.
പയ്യന്നൂര്‍ കോറോം സ്വദേശി സുഗതനെ (42) യാണ് മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്. 10 ലിറ്റര്‍ മദ്യം ഉള്‍ക്കൊള്ളുന്ന കന്നാസുമായി ബസില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.
മംഗളൂരുവിലെ ഏജന്റുമാരില്‍ നിന്ന് 1,500 രൂപയ്ക്കാണ് ഇത് വാങ്ങിയതെന്ന് ഇയാള്‍ വെളിപ്പെടുത്തി.
ഇത്തരത്തില്‍ ബാറുകളില്‍ നിന്ന് മദ്യം ശേഖരിച്ച് വില്‍പ്പന നടത്തുന്ന വിപുലമായ സംഘം തന്നെ മംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.