പയ്യന്നൂര്‍: ഓണാഘോഷത്തിനിടയില്‍ ഒരുകോടിയുടെ മദ്യം കുടിച്ചുതീര്‍ത്ത് പയ്യന്നൂര്‍ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ ദുരിമനുഭവിക്കേണ്ടി വന്നത് വ്യാപാരികളും കെട്ടിട ഉടമകളും.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായുള്ള അവസ്ഥയാണിത്. കടവരാന്തകളും ഒഴിഞ്ഞ കെട്ടിടങ്ങളും മദ്യപന്മാരുടെ താവളമായി മാറിയതാണ് കാരണം.
രാവിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനായി എത്തുന്ന വ്യാപാരികളാണ് മദ്യക്കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും കൊണ്ട് ഗതികേടിലായത്.
കടതുറക്കണമെങ്കില് കടവരാന്തകള്‍ ആദ്യം വൃത്തിയാക്കണമെന്ന അവസ്ഥയാണ്. ഒഴിഞ്ഞ കെട്ടിടങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. പൊട്ടിച്ചിട്ട കുപ്പിച്ചില്ലുകൊണ്ട് കെട്ടിട ഉടമകൾ പൊറുതിമുട്ടിയിരിക്കുന്നു.
പരസ്യമദ്യപാനം കണ്ടാലും തിരിച്ചുള്ള പ്രതികരണമോര്‍ത്ത് മൗനംപാലിക്കേണ്ട അവസ്ഥയുമുണ്ട്.
നൈറ്റ് പട്രോളിംഗുള്പ്പെടെ പോലീസ് തലങ്ങും വിലങ്ങും പായുമ്പോഴും നഗരത്തിലെ പരസ്യ മദ്യപാനത്തിന് കുറവില്ല എന്നതാണവസ്ഥ.