തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടി നൽകിയാൽ മദ്യം എത്തിച്ചു നൽകാനുള്ള മാർഗനിർദേശം എക്സൈസ് തയാറാക്കി. ഡോക്ടറുടെ കുറിപ്പടി നൽകിയാൽ എക്സൈസ് പെർമിറ്റ് പെർമിറ്റ് പ്രകാരം ബെവ്കോ ഗോഡൗണിൽനിന്ന് മദ്യം വീട്ടിലെത്തിക്കും.
ഒരു അപേക്ഷകന് ഒരാഴ്ച മൂന്നുലിറ്റർ മദ്യമാണ് നൽകുക. സ്റ്റോക്കിന് അനുസരിച്ചായിരിക്കും ഏതുമദ്യമാണ് നൽകുക എന്നകാര്യം തീരുമാനിക്കുക. കുറിപ്പടി വിശദമായി പരിശോധിച്ചശേഷമാകും എക്സൈസ് പെർമിറ്റിന് അനുമതി നൽകുകയെന്നും അധികൃതർ അറിയിച്ചു.
അതേസമയം, മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറുപ്പടിയോടെ മദ്യം ലഭ്യമാക്കാനുള്ള സർക്കാർ ഉത്തരവ് പാലിക്കില്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. അശാസ്ത്രീയമായ ഉത്തരവാണിതെന്നും അവർ വ്യക്തമാക്കി.