മ​ല​യാ​ളി ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച​ത് 152 കോ​ടി​യു​ടെ മ​ദ്യം കു​ടി​ച്ച്; 78 ല​ക്ഷ​ത്തി​ന്‍റെ മ​ദ്യം​കു​ടി​ച്ച് ചാ​ല​ക്കു​ടി ഒ​ന്നാ​മ​ത്; പി​ന്നാ​ലെ ച​ങ്ങ​നാ​ശേ​രി​യും തി​രു​വന​ന്ത​പു​ര​വും

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് ദി​ന​ത്തി​ലും ത​ലേ​ന്നു​മാ​യി ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ വ​ഴി വി​ൽ​പ്പ​ന ന​ട​ത്തി​യ​ത് 152.06 കോ​ടി രൂ​പ​യു​ടെ മ​ദ്യം. 24ന് 97.42 ​കോ​ടി രൂ​പ​യു​ടെ​യും 25ന് 54.64 ​കോ​ടി​രൂ​പ​യു​ടെ​യും മ​ദ്യം വി​റ്റു.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ തീ​യ​തി​ക​ളി​ലാ​യി 122.14 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് വി​റ്റ​ഴി​ച്ച​ത്. 24ന് ​ഏ​റ്റ​വും കൂ​ടു​ത​ൽ മ​ദ്യം വി​റ്റ​ത് ചാ​ല​ക്കു​ടി​യി​ലെ ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഷോ​പ്പി​ലാ​ണ്. ഇ​വി​ടെ 78 ല​ക്ഷം രൂ​പ‍​യു​ടെ വി​ൽ​പ്പ​ന ന​ട​ത്തി.

ച​ങ്ങ​നാ​ശേ​രി​യി​ൽ 66.88 ല​ക്ഷം രൂ​പ​യു​ടെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ പ​ഴ​യ ഉ​ച്ച​ക്ക​ട​യി​ൽ 64.15ല​ക്ഷം രൂ​പ​യു​ടെ​യും മ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി.

ക്രി​സ്മ​സ് ദി​ന​മാ​യ 25നും ​ത​ലേ​ദി​വ​സ​മാ​യ 24നു​മു​ള്ള മ​ദ്യ​വി​ൽ​പ​ന​യി​ൽ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 24.50 ശ​ത​മാ​ന​ത്തി​ന്‍റെ (29.92 കോ​ടി) വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്.

 

Related posts

Leave a Comment