മ​ദ്യ​പ​ന്മാ​രു​ടെ ച​ങ്കു​പൊ​ട്ടും! നാ​ലു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ എ​ക്‌​സൈ​സ് ഒ​ഴു​ക്കി​ക്ക​ള​ഞ്ഞ​ത് അ​ഞ്ചു​ല​ക്ഷം ലി​റ്റ​ർ മ​ദ്യം

കോ​ഴി​ക്കോ​ട്: മ​ദ്യ​പാ​നി​ക​ളു​ടെ നെ​ഞ്ചു​ത​ക​ര്‍​ക്കു​ന്ന​താ​ണ് എ​ക്‌​സൈ​സ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന ക​ണ​ക്കു​ക​ള്‍. ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു ക​ള​ഞ്ഞ​ത് അ​ഞ്ച് ല​ക്ഷ​ത്തോ​ളം ലി​റ്റ​ര്‍ മ​ദ്യ​മാ​ണ്. സ്പി​രി​റ്റ്, ചാ​രാ​യം, ഇ​ന്ത്യ​ന്‍ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം, അ​രി​ഷ്ടം, ബി​യ​ര്‍, ക​ള്ള്, അ​ന്യ​സം​സ്ഥാ​ന മ​ദ്യം, വൈ​ന്‍ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് ഇ​ത്ര​യേ​റെ അ​ള​വി​ല്‍ ല​ഹ​രി പി​ടി​കൂ​ടി​യ​ത്.

2021 മു​ത​ല്‍ 2024 ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ക​ണ​ക്കാ​ണി​ത്. പി​ടി​കൂ​ടു​ന്ന മ​ദ്യം ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ന​ശി​പ്പി​ച്ചു ക​ള​യു​ക​യും സ്പി​രി​റ്റ് സ​ര്‍​ക്കാ​രി​ലേ​ക്ക് മു​ത​ല്‍​ക്കൂ​ട്ടു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. 78,534.05 ലി​റ്റ​ര്‍ സ്പി​രി​റ്റ്, 22,932.865 ലി​റ്റ​ര്‍ ചാ​രാ​യം,1,89,667.55 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം, 12,12297.60 ലി​റ്റ​ര്‍ വാ​ഷ്, 10,796.675 ലി​റ്റ​ര്‍ അ​രി​ഷ്ടം, 9,2111.33 ലി​റ്റ​ര്‍ ബി​യ​ര്‍, 64,165.99 ലി​റ്റ​ര്‍ ക​ള്ള്, 58,940.76 ലി​റ്റ​ര്‍ അ​ന്യ​സം​സ്ഥാ​ന മ​ദ്യം, 11,215.95 ലി​റ്റ​ര്‍ അ​ന​ധി​കൃ​ത മ​ദ്യം, 15,505.625 ലി​റ്റ​ര്‍ വൈ​ന്‍ എ​ന്നി​വ​യാ​ണ് നാ​ലു​വ​ര്‍​ഷ കാ​ല​യ​ള​വി​ല്‍ എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ക്കാ​ല​യ​ള​വി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പ് 69,236 അ​ബ്കാ​രി കേ​സു​ക​ളും 24,760 എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ളും 2,89,219 കോ​ട്പ കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അ​ബ്കാ​രി കേ​സു​ക​ളി​ല്‍ 56,204 പേ​രെ​യും എ​ന്‍​ഡി​പി​എ​സ് കേ​സി​ല്‍ 24,124 പേ​രെ​യും അ​റ​സ്റ്റു ചെ​യ്തു. പി​ടി​ച്ചെ​ടു​ക്കു​ന്ന വി​വി​ധ​യി​നം മ​ദ്യ​ങ്ങ​ള്‍ അ​ബ്കാ​രി ആ​ക്ടി​ലെ 67 വ​കു​പ്പു​പ്ര​കാ​രം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നു മു​മ്പാ​കെ ഹാ​ജ​രാ​ക്കും. ഇ​വ​യു​ടെ ഫോ​ട്ടോ ചി​ത്രീ​ക​രി​ക്കു​ക​യും മ​റ്റു ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്ത​ശേ​ഷം ബ​ന്ധ​പ്പെ​ട്ട മ​ജി​സ്‌​ട്രേ​റ്റി​നെ​ക്കൊ​ണ്ട് സാ​ക്ഷ്യ​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും.

തു​ട​ര്‍​ന്ന് മ​ദ്യം സ​ര്‍​ക്കാ​രി​ലേ​ക്ക് ക​ണ്ടു​കെ​ട്ടി​യ​ശേ​ഷ​മാ​ണ് സ്പി​രി​റ്റ് ഒ​ഴി​കെ​യു​ള്ള ല​ഹ​രി​ക​ള്‍ എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ അ​ധ്യ​ക്ഷ​നാ​യ ഡി​സ്‌​പോ​സ​ല്‍ ക​മ്മി​റ്റി​യു​ടെ അ​നു​മ​തി​യോ​ടെ ന​ശി​പ്പി​ച്ചു ക​ള​യു​ന്ന​ത്. ക​ഞ്ചാ​വും മ​റ്റു​മ​യ​ക്കു​മ​രു​ന്നു​ക​ളും ഇ​തേ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ന​ശി​പ്പി​ച്ചു ക​ള​യു​ക​യാ​ണ് പ​തി​വ്.

Related posts

Leave a Comment