ഇരിങ്ങാലക്കുട: കഴിഞ്ഞ ഒരു മാസമായി മദ്യശാലയും ബാറുകളും അടഞ്ഞു കിടക്കുന്നതിനാൽ മദ്യപിച്ചാൽ ചെലവാക്കേണ്ടിയിരുന്ന പണം 11,111 രൂപ എംഎൽഎയുടെ കോവിഡ് ദുരന്ത നിവാരണ ഫണ്ടിലേക്കു സംഭാവന ചെയ്തു.
നടവരന്പിലെ കരാത്രകാരൻ ദേവസിക്കുട്ടിയാണ് തുക വിദ്യാഭ്യാസ-സാമൂഹ്യനീതിവകുപ്പ് മന്ത്രി പ്രഫ. ആർ. ബിന്ദുവിനു കൈമാറിയത്.
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി സന്നിഹിതനായി. വിൻസെൻ കരാത്ര വിദേശത്തു നിന്ന് ജോലി എല്ലാം പോയി നാട്ടിൽ വന്ന് തുടങ്ങിയ കപ്പ കൃഷിയിൽ നിന്നും കിട്ടിയ മുഴുവൻ തുകയായ 10,000 രൂപയും തദവസരത്തിൽ മന്ത്രിക്കു കൈമാറി.