അവതാരകയും നടിയുമായ എലീന പടിക്കൽ വിവാഹിതയാകുന്നു. ആറു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയാകാൻ ഒരുങ്ങുന്നത്.
15-ാം വയസിൽ തുടങ്ങിയ പ്രണയം 21 ആയപ്പോഴാണ് പൂവണിഞ്ഞത് എന്നാണ് എലീന ഒരു ഷോയിൽ പങ്കെടുക്കവെ പറഞ്ഞത്. കോഴിക്കോട് സ്വദേശി ആയ രോഹിത്.പി.നായർ ആണ് എലീനയുടെ വരൻ.
“ഹിന്ദുവാണ്, ഇന്റർകാസ്റ്റ് മാര്യേജ് ആണ്. എന്റെ പ്രായമാണ് പുള്ളിക്കും. എഞ്ചിനീയറാണെങ്കിലും ഇപ്പോൾ ബിസിനസിൽ സജീവമാണ്’ എന്നാണ് എലീന വ്യക്തമാക്കിയത്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
താരത്തിനെതിരേ വിമർശനങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്. “ഇതുപോലേ കുറെ ഇറങ്ങിത്തിരിക്കും അവസാനം ഒക്കത്തു ഒരെണ്ണം ആകുന്പോൾ അവൻ വേറെ ഒന്നിന്റെ കൂടെ പോകും…’
എന്ന കമന്റാണ് ചർച്ചകൾക്ക് വഴി തെളിച്ചത്. നിരവധി അഭിപ്രായങ്ങൾ എത്തിയതോടെ വിമർശനങ്ങൾക്കുള്ള വായടപ്പിക്കുന്ന മറുപടിയുമായി എലീനയും രംഗത്തെത്തി.
’എല്ലാവിധ ബഹുമാനത്തോടെയും പറയട്ടെ സർ, അങ്ങനെ എല്ലാവരെയും പോലെ ഇറങ്ങി തിരിച്ച അല്ല ഞാൻ. നല്ലത് പോലെ ആലോചിച്ചു മാതാപിതാക്കളുടെ അനുവാദത്തോടെയാണ് ഞാൻ തീരുമാനം എടുത്തത്.
പിന്നെ എനിക്ക് നേരെ ഒരു വിരൽ ചൂണ്ടുന്പോൾ ചിന്തിക്കുക, ബാക്കി ഉള്ള വിരലുകൾ ആരുടെ നേരെ ആണ് എന്ന്, ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് എലീന പടിക്കൽ നൽകിയ മറുപടി.