വ്യത്യസ്ഥമായ വേഷങ്ങളാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമാണ് അലന്‍സിയര്‍. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലാണ് അലന്‍സിയര്‍ ആദ്യമായി അഭിനയിച്ചത്.
ഇപ്പോഴിതാ കസബ ചിത്രീകരണത്തിനിടെ നടന്ന അനുഭവം ഒരു യൂടൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ അലന്‍സിയര്‍ പങ്കുവെച്ചിരിക്കുക.
ആ സംഭവത്തെക്കുറിച്ച് അലന്‍സിയര്‍ പറയുന്നതിങ്ങനെ…കസബയില്‍ വെടിവെയ്പ്പ് ഒക്കെയുളള സംഘട്ടനരംഗമുണ്ടായിരുന്നു.
ആ സീന്‍ എടുക്കുന്ന സമയത്ത് നമ്മളിങ്ങനെ ഒളിച്ചിരിക്കണം. അപ്പുറത്ത് ഷാര്‍പ്പ് ഷൂട്ട് നടക്കുന്നു, ഇപ്പുറത്ത് പടക്കം പൊട്ടും, ഒരു ഷോട്ട് കഴിഞ്ഞപ്പോഴാണ് മമ്മൂക്ക എന്നെ നോക്കുമ്പോള്‍ ഞാന്‍ കാതിനകത്ത് ഒന്നും വെച്ചിട്ടില്ല.
അപ്പോ ഇത്തരം ഇലക്ട്രിക്കല്‍ സ്പാര്‍ക്കിംഗുകള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ കാതിനൊക്കെ പ്രശ്നമുണ്ടാവും. അപ്പോ എല്ലാവരും പഞ്ഞിവെയ്ക്കും. എനിക്ക് ഇതറിയില്ലായിരുന്നു.
മമ്മൂക്ക അത് കണ്ടു. എന്നോട് ചോദിച്ചു എന്താ പഞ്ഞി വയ്ക്കാത്തേന്ന്. ഞാന്‍ പറഞ്ഞു എനിക്ക് ആരും തന്നില്ല. ഉടനെ അദ്ദേഹം സ്റ്റണ്ട് മാസ്റ്ററെ വിളിച്ചിട്ട് താന്‍ എന്താടോ, അയാള്‍ക്ക് പഞ്ഞി കൊടുക്കേണ്ടെ എന്ന് പറഞ്ഞു.
കാതടിച്ച് പോയാല്‍ അയാള്‍ക്കല്ലെ പോവൂ. തനിക്ക് എന്തേലും പ്രശ്നമുണ്ടോ. അപ്പോ മമ്മൂക്ക പറഞ്ഞപ്പോഴാണ് ഞാനത് ഗൗരവത്തോടെ കാണുന്നതും. അലന്‍സിയര്‍ പറയുന്നു.