വിഷുദിനത്തില്‍ ആലപ്പുഴയെ ഞെട്ടിച്ച പീഡനത്തിനു പിന്നിലെ മനുഷ്യമൃഗത്തെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. മണ്ണഞ്ചേരി സ്വദേശി സൂരാജാണ് നാട്ടുകാരുടെ കോപത്തിനിരയായത്. വിഷുദിവസം രാത്രി എഴുപത്തെട്ടുകാരിയെ പീഡിപ്പിച്ച ശ്രമിച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡനശ്രമം തടഞ്ഞ വൃദ്ധയെ ചിരവയ്ക്കടിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നിരുന്നു. മണ്ണഞ്ചേരി സ്വദേശിയായ സുരാജിനെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റുചെയ്തത്. ആക്രമിച്ച ശേഷം വീട്ടില്‍ നിന്ന് സ്വര്‍ണമുള്‍പ്പെടെയുള്ളവ മോഷ്ടിക്കുകയും ചെയ്തിരുന്നു. വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട വയോധിക ചികില്‍സയിലാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനിയായ എഴുപത്തിയെട്ടുകാരി കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടുത്. വിഷു പുലര്‍ച്ചെയായതിനാല്‍ സമീപവീടുകളിലുള്ളവര്‍ കൈനീട്ടവുമായി ഇവരുടെ വീട്ടിലെത്തിയിരുന്നു. അപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന വൃദ്ധയെ കണ്ടത്. ചിരവ കൊണ്ടുള്ള അടിയേറ്റ് അവരുടെ മുഖം വികൃതമായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ചു. വീടിനകത്തു നിന്നും സ്വര്‍ണം നഷ്ടപ്പെട്ടതായി പിന്നീട് മനസിലാകുകയും ചെയ്തു. ഇതോടെ മോഷണശ്രമത്തിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റതെന്ന് നാട്ടുകാര്‍ കരുതി. നാലുപേരടങ്ങുന്ന സംഘം ആക്രമിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
ഇതിനിടെയാണ് സൂരാജിനെക്കുറിച്ച് അയല്‍ക്കാരായ സ്ത്രീകളുടെ പരാതി പോലീസിന് ലഭിക്കുന്നത്. ഇതോടെ അന്വേഷണം സൂരാജിലേക്ക് കേന്ദ്രീകരിക്കുന്നത്. കടുപ്പത്തില്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. കഞ്ചാവിന്റെ ലഹരിയില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ ചിരവകൊണ്ട് അടിക്കുകയുമായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്കി. രാത്രിയില്‍ പ്രദേശത്തെ വീടുകളില്‍ കയറുന്ന സ്ഥിരം കുറ്റവാളിയാണ് സ്വരാജെന്ന് പോലീസ് പറഞ്ഞു. പ്രതിയെ അക്രമം നടന്ന വീട്ടിലും സ്വന്തം വീട്ടുലുമെത്തിച്ച് തെളിവെടുത്തു. രോഷത്തോടെ പാഞ്ഞടുത്ത നാട്ടുകാരെ നിയന്ത്രിക്കാന്‍ പൊലീസ് നന്നേ പണിപ്പെട്ടു. തെളിവെടുപ്പിനിടെ നാട്ടുകാരുടെ കൈയില്‍നിന്ന് പ്രഹരവും പ്രതിക്ക് ലഭിച്ചു.