കോട്ടയം: മലയാളിതാരം അലക്സ് സജി അടുത്തവർഷം നടക്കുന്ന എഎഫ്സി അണ്ടർ-23 ഏഷ്യൻകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ 28 അംഗ സാധ്യതാ ടീമിൽ. കേരള ബ്ലാസ്റ്റേഴ്സ് താരം കെ.പി. രാഹുലും സാധ്യതാ ടീമിലുണ്ട്.
നിലവിൽ ഗോകുലം കേരള എഫ്സിയുടെ താരമാണ്. അണ്ടർ-23 ഇന്ത്യൻ ടീമിലെ ഏറ്റവും ഉയരമുള്ള താരമാണ്.
യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ. ഈ മാസം 25നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനാണ് എതിരാളികൾ. യുഎഇ, കിർഗിസ്ഥാൻ എന്നിവയാണു ഗ്രൂപ്പിലെ മറ്റ് ടീമുകൾ.