കുളമാവ് : നാടുകാണി പാറക്കെട്ട് അപകടത്തിൽ ദുരൂഹത. യുവാവിനെ കെട്ടിത്തൂക്കി കൊന്നതാണെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മേലുകാവ് ഇല്ലിക്കൽ (മുരിക്കൻ തോട്ടത്തിൽ) അലക്സ് (23)ന്റെ ബഡുക്കളാണ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
വെള്ളിയാഴ്ച കുളമാവ്നാടുകാണി പവലിയന് സമീപം പാറ ക്കെട്ടിലാണ് സംഭവം. പാറയുടെ മുകളിൽ നിന്ന് പ്രായപൂർത്തി യാകാത്ത പെൺകുട്ടി വീണ നിലയിലും , സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിനെയും കണ്ടെത്തിയത്.
പെൺകുട്ടി ഗുരുതര പരിക്കുകളോടെ അദ്ഭുകരമായി രക്ഷപെട്ടിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പോലീസ് പറയുന്നത് ഇങ്ങനെ, പ്രണയത്തിലായിരുന്ന യുവാവും, യുവതിയും നാടുകാണി പവലിയന് സമീപം പാറക്കെട്ടിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ ഉണ്ടായ വാക്കു തർക്കത്തിൽ യുവാവ് പെൺകുട്ടിയെ താഴേയ്ക്ക് തള്ളിയിടുകയായിരുന്നു.
പാറക്കെട്ടിലൂടെ താഴേക്ക് പതിച്ച പെൺകുട്ടി ബോധ രഹിതയായി. പാറക്കെട്ടിലൂടെ തുങ്ങി ഇറങ്ങി പെൺകുട്ടിയുടെ അടുത്തെത്തിയ യുവാവ് ബോധ രഹിതയായ പെൺകുട്ടി യെ കണ്ട് മരണപ്പെട്ടെന്ന് കരുതി സമീപത്തുള്ള മരത്തിൽ സ്വന്തം പാന്റിൽ തൂങ്ങി മരിക്കുകയായിരുന്നു.
വ്യാഴാഴ്ച പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി കാഞ്ഞാർ പോലീസിലും, യുവാവിനെ കാണാനില്ലെന്ന് മേലുകാവ് പോലീസിലും പരാതി കിട്ടിയിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ ഇടുക്കി ഭാഗത്തേക്ക് ഇവർ ബൈക്കിൽ പോയതായി സി സി ടി വി ക്യാമറ നിരീക്ഷിച്ചതിലൂടെ കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ നാടുകാണിക്ക് സമീപം ഇവർ സഞ്ചരിച്ചുവെന്ന് പറയുന്ന ബൈക്കും, പാറയുടെ മുകളിൽ ബാഗും മറ്റും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായി കുളമാവ് പോലീസിനു അറിയിപ്പ് കിട്ടി.
തുടർന്നുള്ള അന്വേഷണത്തിനിടയിൽ പവലിയന് സമീപത്തെത്തി അന്വേഷണം നടത്തിയ പോലീസ് യുവാവ് തൂങ്ങി നിൽക്കുന്നത് കാണുകയും സമീപത്ത് പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
തുടർന്ന് അഗ്നി ശമനസേനാം ഗങ്ങൾ എത്തി സാഹസികമായി പരിക്കേറ്റ പെൺകുട്ടിയെയും യുവാവിന്റെ മൃതദേഹവും മുകളിലെത്തിച്ചു.പെൺകുട്ടിയുടെ വിശദമായ മൊഴി എടുത്താൽ മാത്രമെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ.