പത്തനംതിട്ട: കുമ്പഴയിൽ അഞ്ചുവയസുകാരിയായ തമിഴ് ബാലിക സജന മർദനമേറ്റ് പ്രതിയായ രണ്ടാനച്ഛൻ അലക്സ് പിടിയിൽ.
കസ്റ്റഡിയിലിരിക്കെ തിങ്കളാഴ്ച അലക്സ് ഓടി രക്ഷപ്പെടുകയായിരുന്നു. പത്തനംതിട്ട നഗരത്തിൽ നിന്നാണ് അലക്സിനെ പിടികൂടിയത്.
കുമ്പഴ കളീക്കൽപ്പടിക്ക് സമീപം വാടകയ്ക്ക് താമസിച്ചുവരുന്ന തമിഴ്നാട് രാജപാളയം സ്വദേശിനിയുടെ മകളാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സംഭവം. സമീപത്തെ വീട്ടിൽ അടുക്കള ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മാതാവ് കനക കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
വിവരം തിരക്കിയപ്പോൾ അലക്സ് കുഞ്ഞിനെ മർദിച്ചതായി അറിഞ്ഞു.
അയൽവാസികളുടെ സഹായത്തോടെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പ്തന്നെ കുഞ്ഞ് മരിച്ചു കഴിഞ്ഞിരുന്നു.
കഴുത്തിലും ശരീരഭാഗങ്ങളിലും മൂർച്ചയേറിയ ആയുധം കൊണ്ടു വരഞ്ഞ പാടുകളുണ്ട്. രഹസ്യ ഭാഗങ്ങളിൽ നീർക്കെട്ട് ഉള്ളതായും പരിശോധനയിൽ കണ്ടെത്തി.
കുട്ടിയെ അലക്സ് മർദിക്കുന്നത് പതിവായിരുന്നുവെന്ന് മാതാവ് പോലീസിന് മൊഴി നൽകി.
കൂലിവേലക്കാരനാണ് അലക്സ്. കുഞ്ഞിന്റെ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.