മാഡ്രിഡ്: ജർമനിയുടെ അലക്സാണ്ടർ സ്വരേവിന് മാഡ്രിഡ് ഓപ്പണ്‍ കിരീടം. ഫൈനലിൽ ഇറ്റാലിയൻ താരം മാറ്റിയോ ബെർട്ടിനിയെ പരാജയപ്പെടുത്തിയാണ് സ്വരേവ് കിരീടം സ്വന്തമാക്കിയത്.
ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു വിജയം. ആദ്യ സെറ്റ് ടൈബ്രേക്കറിൽ നഷ്ടപ്പെട്ട സ്വരേവ് രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി കിരീടം ഉറപ്പിച്ചു. സ്കോർ:6-7 (8-10) 6-4 6-3.
ഡൊമിനിക് തീം, റാഫേൽ നദാൽ എന്നിവരെ വീഴ്ത്തിയാണ് സ്വരേവ് ഫൈനലിൽ കടന്നത്. രണ്ടാം തവണയാണ് മാഡ്രിഡിൽ സ്വരേവ് കിരീടം ഉയർത്തുന്നത്.