റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് രഹസ്യ സന്തതി ! പുടിന് രഹസ്യബന്ധത്തിലുണ്ടായ മകളെന്ന പേരില്‍ പ്രചരിക്കുന്ന സുന്ദരിയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ താരമാകുന്നത്.
എലിസവേറ്റ ലൂയിസ എന്നാണ് ഈ സുന്ദരിയുടെ പേര്. ഫാഷനബിള്‍ മാസ്ക് ധരിച്ചു നൃത്തം ചെയ്തും കോക്ടെയിലുകളും ഷാംപെയിനുകളും കുടിച്ചുമൊക്കെയുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് എലിസവേറ്റ ലൂയിസ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
മുന്‍ ഭാര്യയായിരുന്ന ക്ലീനിംഗ് ജോലിക്കാരി സ്വെറ്റ്ലാന ക്രിവോനോഗിക്കയില് പുടിനുണ്ടായ മകളാണിതെന്നാണ് പറയുന്നത്. പുടിന്റെ പ്രധാന എതിരാളിയും വധശ്രമത്തിന് ഇരയാവുകുയം ചെയ്ത അലക്സ് നവാല്‍നിയാണ് ഈ സുന്ദരി പുടിന്റെ മകളാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
മുന്‍ ക്ലീനര്‍ സ്വെറ്റ്ലാന സുന്ദരിയായ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു, പക്ഷേ, ഇപ്പോള്‍ അവള് അവിശ്വസനീയമാം വിധം സമ്പന്നയായി മാറിയെന്നാണ് നവാല്‍നി പറയുന്നത്. 1990കളുടെ അവസാനമാണ് ഇവര്‍ കണ്ടുമുട്ടുന്നത്. 2003ലാണ് മകള്‍ ലൂയിസയെ പ്രസവിക്കുന്നത്.
പുടിന്റെ ശതകോടീശ്വരന്മാരായ പ്രഭുക്കന്മാര് സ്വെറ്റ്ലാനയ്ക്കു നിരവധി ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍ സമ്മാനമായി നല്‍കിയതായി നവാല്‍നി അവകാശപ്പെടുന്നു. കൂടാതെ പുടിന്റെ കുഞ്ഞിനു ജന്മം നല്കിയ ശേഷം, റോസിയ ബാങ്കിലെ മൂന്ന് ശതമാനം ഓഹരി ഉള്‍പ്പെടെ ഒരു കൂട്ടം സ്വത്തുക്കള്‍ അവര്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
118 അടിയുള്ള അല്ഡോഗ എന്ന ഉല്ലാസ നൗകയും ഇതില്‍ ഉള്‍പ്പെടുന്നു. പുടിന്റെ സുഹൃത്തുക്കള്‍ രാജ്യത്തു നിന്നു മോഷ്ടിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. നന്ദിയുടെ അടയാളമായി അവര്‍ പുടിന്റെ രഹസ്യ ഭാര്യയെയും കുട്ടിയെയും പിന്തുണയ്ക്കുന്നുവെന്നും നവാല്‍നി ആരോപിക്കുന്നു.
ലൂയിസ സ്വന്തമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത് പുടിന് അനുഭാവികളെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇന്‍സ്റ്റയിലെ ഒരു വീഡിയോയില്‍ സറെ പബ്ലിക് സ്കൂളില്‍ പഠിച്ച ഒരു റഷ്യന്‍ ആണ് സുഹൃത്തുമായി നൃത്തം ചെയ്യുന്നത് കാണാം.
ഇത് ലൂയിസയും യുകെയില്‍ നിന്നുമാണ് വിദ്യാഭ്യാസം നേടിയതെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ലൂയിസയുടെ ഫോളോവേഴ്സിന്റെ എണ്ണം മണിക്കൂറുകള്‍ക്കുള്ളിലാണ് 17,000ല്‍ നിന്ന് 42,000 ആയി ഉയര്‍ന്നത്.