തിരുവനന്തപുരം: കിളിമാനൂരിൽ പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ.
പോങ്ങനാട് സ്വദേശി ജിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ്.
കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വിഎസ് മന്‍സിലില്‍ ഷാജഹാൻ-സബീന ദമ്പതികളുടെ മകളായ ആല്‍ഫിയ(17) ജീവനൊടുക്കിയ സംഭവത്തിലാണ് അറസ്റ്റ്.
ആൽഫിയയുമായുള്ള പ്രണയബന്ധത്തിൽ നിന്ന് ജിഷ്ണു പിൻമാറിയതാണ് ആത്മഹത്യക്കു കാരണമെന്ന് പോലീസ് പറയുന്നു.
കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ 17 ദിവസം ചികിത്സയിൽ കഴിയുമ്പോഴാണ് ജിഷ്ണുവുമായി അൽഫിയ പരിചയത്തിലാകുന്നത്.
ഞായറാഴ്ച വിഷം കഴിച്ച ആൽഫിയ നാല് ദിവസത്തിന് ശേഷമാണ് പെൺകുട്ടി മരിച്ചത്. വിഷം കഴിക്കുന്ന ചിത്രം അടക്കം ആൽഫിയ ജിഷ്ണുവിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു.
താന്‍ വിഷം കഴിച്ച വിവരം പെണ്‍കുട്ടി വാട്സ് ആപ്പിലൂടെ ജിഷ്ണുവിനെ അറിയിച്ചെങ്കിലും ജിഷ്ണു ഇതു രഹസ്യമാക്കിവച്ചു.
വിവരം മാതാപിതാക്കളെ അറിയിക്കാന്‍ പോലും ജിഷ്ണു തയാറായില്ല. വിഷം കഴിച്ച ശേഷമുള്ള നാല് ദിവസത്തിനിടെ പെണ്‍കുട്ടി സ്കൂളില്‍ പരീക്ഷയെഴുതാനും പോയിരുന്നു.
ബുധനാഴ്ച അവശനിലയിലായ ആൽഫിയയെ നാല് ആശുപത്രികളിലെത്തിച്ചു ചികിത്സ തേടി. അൽഫിയ വിഷം കഴിച്ച വിവരം മാതാപിതാക്കൾ അറിഞ്ഞത് നാലാം ദിവസം ഫോൺ പരിശോധിച്ചപ്പോഴാണ്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അല്‍ഫിയ മരിച്ചു.
പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടി വിഷം കഴിച്ച വിവരം നേരത്തെ അറിഞ്ഞിട്ടും പ്രതികരിക്കാതിരുന്നത് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.