പയ്യന്നൂര്‍: അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത ഒരു ജനതയാണു കേരളത്തിലുള്ളതെന്നും അവര്‍ വടിവാളും കത്തിയും പേടിച്ചു തല കുനിച്ചു നില്‍ക്കുകയാണെന്നും സിനിമാ സംവിധായകനും ബിജെപി നേതാവുമായ അലി അക്ബര്‍. എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്നു രാവിലെ പയ്യന്നൂര്‍ ടൗണ്‍ സ്ക്വയറില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ജനതക്ക് ഇവരെ ഭയമാണ്. പേടിച്ചിട്ടാണു ജനങ്ങള്‍ മൗനംപാലിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ കരച്ചിലുയരുകയാണ്.എന്താണിവര്‍ക്ക് അയ്യപ്പനോടിത്ര ദേഷ്യം. അയ്യപ്പനെ മുഖത്തു നോക്കാത്ത വ്യക്തിയാണു പിണറായി വിജയന്.
പെണ്ണുങ്ങള് കേറാനുണ്ടോ കേറാനുണ്ടോ എന്നു വിളിച്ചു ചോദിച്ചിട്ടും ആരും വന്നില്ല. ശബരിമലയില്‍ വിമാനത്താവളമുണ്ടാക്കാനായി മുന്നോട്ടുവന്ന ലോബിയോടുള്ള പ്രേമമാണു പിണറായിക്കെന്നും അദ്ദേഹം ആരോപിച്ചു. കെ.രമേശന് അധ്യക്ഷത വഹിച്ചു. കെ.ജയപ്രകാശ്, പി.ആര്.സുനില്‍കുമാര്‍, പ്രഭാകരന് കടന്നപ്പള്ളി, എ.കെ.രാജഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.