തിരൂർ: പതിനൊന്നു വയസ് പ്രായമുള്ള വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ പിടിയിലായ മദ്രസ അധ്യാപകൻ റിമാൻഡിൽ. പുല്ലൂർ ബദറുൽ ഹുദാ സുന്നി മദ്രസയിലെ അധ്യാപകനായ കൻമനം പോത്തനൂർ സ്വദേശി കല്ലുമൊട്ടക്കൽ വീട്ടിൽ അലി (30 )യാണ് അറസ്റ്റിലായത്.
കട്ടച്ചിറ കൊട്ടാരം പള്ളിക്കു സമീപം വച്ച് തിരൂർ പോലീസാണ് ഇയാളെ പിടികൂടിയത്. 2018 ഡിസംബർ മുതൽ വിദ്യാർഥിയെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. അതിക്രൂരമായ രീതിയിൽ ലൈംഗികാതിക്രമണം നടത്തിയ പ്രതി കുട്ടി എതിർത്തതിനെ തുടർന്നു ഹാങ്ങർ കൊണ്ടു പുറത്തു അടിക്കുകയും അക്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
പ്രകൃതിവിരുദ്ധ പീഡനം, പോക്്സോ കേസുകൾ ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.