അങ്ങനെ ഒരു ബോളിവുഡ് സുന്ദരി കൂടി അമ്മയാകുന്നു. താന്‍ അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ആലിയ ഭട്ട്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഗര്‍ഭിണി ആണെന്ന വിവരം ആലിയ പങ്കുവച്ചത്. സ്കാന്‍ ചെയ്യുന്ന ചിത്രത്തിനൊപ്പം ‘ഞങ്ങളുടെ കുഞ്ഞ്…. ഉടന്‍ വരും’ എന്ന അടിക്കുറിപ്പോടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിനേയും കാണാം. ഇതോടൊപ്പം മറ്റൊരു ഫോട്ടോയും ആലിയ പങ്കുവെച്ചിട്ടുണ്ട്. സിംഹത്തെ മുട്ടിയുരുമ്മി നില്ക്കുന്ന സിംഹിണിയും അവരെ നോക്കുന്ന സിംഹക്കുട്ടിയുമാണ് ചിത്രത്തിലുള്ളത്.
സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ സിനിമയിലെ സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധി പേരാണ് ആലിയക്കും രണ്‍ബീറിനും ആശംസകളുമായി എത്തിയത്.
രാകുല്‍ പ്രീത് സിംഗ്, കരണ്‍ ജോഹര്‍, പരിണീതി ചോപ്ര, ടൈഗര്‍ ഷ്രോഫ്, പ്രിയങ്ക ചോപ്ര എന്നിവരൊക്കെ ആശംസകള്‍ അറിയിച്ചു. കൂടാതെ ഒരു മണിക്കൂറിനുള്ളില്‍ 14 ലക്ഷത്തോളെ ലൈക്കുകളും ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നേടി.
കഴിഞ്ഞ ഏപ്രില്‍ 14ആം തീയതി ആയിരുന്നു ആരാധകര്‍ ഏറെ കാത്തിരുന്ന രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് വിവാഹം. നീണ്ട 5 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
വിവാഹം കഴിഞ്ഞ് കഷ്ടിച്ച് രണ്ടരമാസമായപ്പോഴേക്കും ആലിയ കുഞ്ഞിന് ജന്മം നല്കാന് തയ്യാറെടുക്കുന്ന വിവരമറിഞ്ഞ് കമന്റുകളുമായി മലയാളികളും എത്തുന്നുണ്ട്.
അപ്പോള്‍ കല്യാണത്തിനു മുമ്പു തന്നെ ഗര്ഭിണിയായിരുന്നല്ലേ…ഞങ്ങളെ പറ്റിക്കുകയായിരുന്നു അല്ലേ തുടങ്ങിയ രീതിയിലുള്ള കമന്റുകളാണ് അധികവും