ജന്മദിനമാഘോഷിക്കുന്നവര്ക്ക മറ്റുള്ളവരാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ബോളിവുഡ് താരം ആലിയ ഭട്ട് ഇക്കാര്യത്തില്‍ വ്യത്യസ്ഥയാണ്. തനിക്കു സ്വയം സമ്മാനം നല്‍കിയാണ് ആലിയ തന്റെ 24-ാം ജന്മദിനം ആഘോഷിച്ചത്.
ഒരു വെളുത്ത പൂച്ചക്കുട്ടിയെയാണ് ആലിയ തനിക്കു തന്നെ സമ്മാനിച്ചത്. തങ്ങളുടെ കുടുംബത്തിലെ പുതിയ അംഗം എന്ന തലവാചകത്തോടെ ഇരുവരുമൊന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
‘ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗം എനിക്ക് ജന്മദിനാശംസ നേരുന്നു” എന്നാണ് ആലിയ ഫോട്ടോയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ആലിയയുടെ സഹോദരി ഷഹീനും പൂച്ചക്കുട്ടിയുടെ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. പൂച്ചക്കുട്ടിയുടെ പേര് ‘ എഡ്വാര്‍ഡ് ഭട്ട്്’ എന്നാണെന്നും പറയുന്നു. ” ഇത് എഡ്വാര്‍ഡ് ഭട്ട്’ . ഭട്ട് സാമ്രാജ്യത്തിന്റെ പരമാധികാരിയാണിവന്” ഷാഹിന്റെ പോസ്റ്റില്‍ പറയുന്നു. ബദരീനാഥ് കീ ദുല്‍ഹനിയാ ആണ് ഉടന്‍ പുറത്തിറങ്ങുന്ന ആലിയയുടെ ചിത്രം. എന്തായാലും ഭട്ട് കുടുംബത്തിലെ പുതിയ താരം ഇനി കുടുംബ പാരമ്പര്യം പിന്തുടര്ന്ന് സിനിമയില്‍ അഭിനയിക്കുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.