അച്ഛന്റെ ദുഃഖം! മക്കളില്ലാത്ത വീട്ടില്‍ താമസിക്കാന്‍ തോന്നുന്നില്ലെന്ന് മഹേഷ് ഭട്ട്

aliya

കൈ​നി​റ​യെ ചി​ത്ര​ങ്ങ​ളു​മാ​യി ബോ​ളി​വു​ഡി​ൽ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ആ​ലി​യ ഭ​ട്ട്. ചി​ത്ര​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നാ​ൽ ത​ന്നെ താ​ര​ത്തി​ന് കു​ടും​ബ​വു​മാ​യി ചെല​വ​ഴി​ക്കാ​ൻ ല​ഭി​ക്കു​ന്ന​ത് വ​ള​രെ കു​റ​ച്ച് സ​മ​യം മാ​ത്ര​മാ​ണ്. സി​നി​മ​യി​ൽ തി​ര​ക്കാ​യ​തോ​ടെ സ​ഹോ​ദ​രി ഷ​ഹീ​നെ​യും കൂ​ട്ടി മും​ബൈ​യി​ൽ ഫ്ലാ​റ്റ് എ​ടു​ത്ത് ആ​ലി​യ താ​മ​സ​മാ​ക്കി. എ​ന്നാ​ൽ തി​ര​ക്കു​ക​ൾ കാ​ര​ണം വ​ള​രെ ആ​ഗ്ര​ഹി​ച്ചെ​ടു​ത്ത ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന​തു പോ​ലും ചു​രു​ക്ക​മാ​ണ്.

 

എ​ന്നാ​ൽ മ​ക​ളു​ടെ ഈ ​തി​ര​ക്ക് അ​ച്ഛ​ൻ മ​ഹേ​ഷ് ഭ​ട്ടി​നെ തെ​ല്ലൊ​ന്നു​മ​ല്ല വി​ഷ​മി​പ്പി​ക്കു​ന്ന​ത്. വീ​ട്ടി​ലും സ്വ​ന്തം ഫ്ളാ​റ്റി​ലും അ​വ​ൾ​ക്ക് താ​മ​സി​ക്കു​വാ​ൻ സ​മ​യ​മി​ല്ല. ഇ​ട​യ്ക്ക്  വീ​ട്ടി​ൽ വ​രു​മെ​ങ്കി​ലും കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ ചെല​വ​ഴി​ക്കു​വാ​ൻ തി​ര​ക്കു​ക​ൾ കാ​ര​ണം ക​ഴി​യു​ന്നി​ല്ല. അ​വ​ളു​ണ്ടെ​ങ്കി​ൽ വീ​ടു മു​ഴു​വ​ൻ പാ​റിന​ട​ക്കും. ഇ​പ്പോ​ൾ രാ​വി​ലെ ഉ​ണ​രു​ന്പോ​ൾ മ​ക്ക​ളി​ല്ലാ​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ തോ​ന്നി​ല്ലെ​ന്നാ​ണ് മ​ഹേ​ഷ് ഭ​ട്ട് പ​റ​യു​ന്ന​ത്. മ​ക്ക​ളു​ടെ സ്വാ​ത​ന്ത്ര്യത്തെ മാ​നി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വ​ർ അ​ടു​ത്ത് ഇ​ല്ലാ​ത്ത​തി​ന്‍റെ സ​ങ്ക​ട​ത്തി​ലാ​ണ് അ​ച്ഛ​ൻ.

Related posts