ദീപാവലി പാർട്ടിയിൽ പങ്കെടുത്ത് ബോളിവുഡ് ദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും. കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും വീട്ടിൽ നടന്ന പാർട്ടിയിൽ കടും ചുവപ്പ് നിറത്തിലുള്ള ലെഹങ്കയാണ് ആലിയ ധരിച്ചത്. ദമ്പതികൾ കൈപിടിച്ച് വേദിയിലേക്ക് പ്രവേശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
എത്നിക് വസ്ത്രങ്ങൾ ധരിച്ചാണ് ദമ്പതികൾ പാർട്ടിയിലെത്തിയത്. ചുവന്ന ലെഹങ്കയിൽ ആലിയ സുന്ദരിയായി കാണപ്പെട്ടപ്പോൾ, കറുത്ത ജാക്കറ്റും വെള്ള പാന്റും കറുത്ത കുർത്തയുമാണ് രൺബീർ തിരഞ്ഞെടുത്തത്.
ശനിയാഴ്ച രാത്രി മുംബൈയിലെ കരീനയുടെയും സെയ്ഫിന്റെയും വീട്ടിൽ നടന്ന ആഘോഷവേളയിൽ രൺബീറിന്റെ അമ്മയും നടിയുമായ നീതു കപൂറും പങ്കെടുത്തു. പിങ്ക് നിറത്തിലുള്ള സൽവാർ സ്യൂട്ടാണ് ധരിച്ചിരുന്നത്.
കൂടാതെ, അർജുൻ കപൂർ, അമൃത അറോറ, കരിഷ്മ കപൂർ, കുനാൽ കെമ്മു, സോഹ അലി ഖാൻ എന്നിവരും പാർട്ടിയിൽ പങ്കെടുത്തു.