ഒരു അന്താരാഷ്ട്ര മാസികയ്ക്ക് വേണ്ടിയുള്ള തന്റെ പുതിയ ഫോട്ടോ ഷൂട്ടിൽ നിന്നുള്ള ആലിയ ഭട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ദ ഗ്ലാസ് മാസികയുടെ കവറിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റാ ഫാമിലിയ്ക്ക് പങ്ക് വെച്ചത്.
ചിത്രീകരണത്തിനായി താരം ഗുച്ചിയിൽ നിന്നുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുത്തു. ആലിയ ഭട്ടിന്റെ ചിത്രങ്ങൾക്ക് സഹോദരി പൂജ ഭട്ടും അമ്മ സോണി റസ്ദാനും കമന്റുകളുമായെത്തിയിരുന്നു.
അതേസമയം ആലിയ ഭട്ടിന്റെ വരാനിരിക്കുന്ന ചിത്രം ജിഗ്രയുടെ ചിത്രീകരണം ആരംഭിച്ചു. ധർമ്മ പ്രൊഡക്ഷൻസും ആലിയയുടെ സ്വന്തം നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആലിയ തന്റെ ഇൻസ്റ്റാഗ്രാം ഫീഡിൽ ആദ്യ ദിവസത്തെ ഷൂട്ടിംഗിൽ നിന്നുള്ള കുറച്ച് ചിത്രങ്ങളും പങ്കിട്ടു.
സോനം കപൂർ, രൺവീർ സിംഗ്, ചലച്ചിത്ര നിർമ്മാതാവ് സോയ അക്തർ, സോണി റസ്ദാൻ എന്നിവർക്ക് താരത്തിന് ആശംസകൾ അറിയിച്ചു.