ആലിയ ഭട്ട്, രണ്‍വീര്‍ സിംഗ് ചിത്രം റോക്കി ഓര് റാണി കി പ്രേം കഹാനി പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ഇതിലെ ഗാനരംഗങ്ങളും നായികയായ ആലിയ ഭട്ടിന്റെ ലുക്കും എങ്ങും ചര്‍ച്ചയായിക്കഴിഞ്ഞു. ആലിയ ഉടുത്ത സാരിയാണ് ചര്‍ച്ചകളില്‍ പ്രധാനം.
വളരെ ഭംഗിയുള്ളതും നേര്‍ത്തതുമായ ഷിഫോണ്‍ സാരിയാണ് ആലിയ ഭട്ട് അണിഞ്ഞത്. സിനിമ ഇറങ്ങി അധികം കഴിയും മുന്‍പ് താന്‍ ഈ സിനിമയിലും, സിനിമയുടെ ഭാഗമായും ഉടുത്ത സാരികള്‍ വില്‍ക്കുന്നു എന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് താരം. ഇതിന്റെ പരസ്യം ആലിയ സ്വന്തം ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തു.
ഈ സാരി പെണ്‍കുട്ടികളുടെയും യുവതികളുടെയും മനസുകള്‍ കീഴടക്കിക്കഴിഞ്ഞു. ഈ സാരി അവര്‍ക്ക് സ്വന്തമാക്കാനായാണ് അവസരം ഒരുക്കുന്നത്- ആലിയ പറഞ്ഞു. ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുമായി ചേര്‍ന്നാണ് ഇങ്ങനെയൊരു ഉദ്യമത്തിന് ആലിയ തുടക്കമിടുന്നത്.
ഈ സാരികള്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ നടത്താനാണ് ആലിയ ഉദ്ദേശിക്കുന്നത്. സമൂഹത്തില്‍ പാര്ശ്വവല്കരിക്കപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി സ്നേഹ എന്ന സംഘടന വഴി മുഴുവന്‍ തുകയും വിനിയോഗിക്കുമെന്ന് ആലിയ വ്യക്തമാക്കി.