സൗരയൂഥത്തിലെ ഒരത്ഭുത ഗ്രഹത്തിന്റെ കഥപറയുന്ന സിനിമയാണ് ഏലിയൻ കോവ്നെന്റ്. കുട്ടികൾക്കും മുതിർന്നവർക്കും വെക്കേഷൻ ആഘോഷിക്കാനായി സംവിധായകരായ റെഡ്ലിസ്ക്കോട്ടും ജോണ് ലോഗണ് സാന്റോ ഹോഷറും ചേർന്ന് ഒരുക്കിയ അത്ഭുതപ്രപഞ്ചമാണ് ഏലിയൻ കോവ്നെന്റ് എന്ന സിനിമ. ഇത് 2012-ൽ ഇറങ്ങിയ പ്രമുത്യൂസ് എന്ന സിനിമയുടെ തുടർച്ചയാണ്.
സൗരയുഥത്തിലെ സ്വർഗം എന്നു വിശേഷിപ്പിക്കുന്ന വിസ്മയജനകവും അസൂയാവഹവുമായ ഒരു ഗ്രഹത്തിലേക്ക് എത്തിച്ചേരുകയാണ് ഗ്രഹാന്വേഷകരമായ കാതറീൻ വാട്ട്സ് സ്റ്റോണും ബില്ലിക്രൂഡപ്പഡേവിഡും.പ്രശംസിച്ചാൽ മതിവരാത്ത നക്ഷത്ര വ്യൂഹമായ ആകാശഗംഗയിലൂടെ ചുറ്റിക്കറങ്ങിയ ഇവർ സ്വർഗം എന്ന് വിശേഷിപ്പിച്ചാൽ പൂർണമാകാത്ത ഒരു ഗ്രഹത്തിൽ ലാൻഡ് ചെയ്യുന്നു.
വിശ്വസിക്കാനാവാത്ത കാഴ്ചകൾ വർണനയ്ക്കപ്പുറത്തുള്ള നിറക്കൂട്ടുകൾ വിവിധ പ്രായക്കാരും തടിച്ചവരു, മെലിഞ്ഞവരും, കുറുകിയവരുമൊക്കെയായ സ്ത്രീ പുരുഷന്മാർ.പക്ഷെ അവരുടെ ശരീരഭാഗങ്ങൾ മനുഷ്യരൂപത്തിലും ശിരസുകൾ അന്യജീവി സങ്കൽപ്പത്തിലുള്ളതുമായിരുന്നു. അക്കൂട്ടത്തിൽ വളരെ ക്ഷീണിതനായ മൈക്കേൽ ഫാസ് ബെന്റർ എന്ന ഒരു ഗവേഷകനെയും കണ്ടെത്തി. അയാൾ അവർക്ക് മുൻപേ ഈ ഗ്രഹത്തിലെത്തിയതായിരുന്നു.
സ്വർഗത്തിൽ ലാന്റ് ചെയ്ത യാത്രികർ അവിടത്തെ പ്രകൃതിയുമായി ആത്മബന്ധം സ്ഥാപിക്കും മുന്പ് നിഗുഢമായ ആ സ്ഥലം ഇരുളുകയും ആപത്കരമായ ഒരു അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു. എന്നാൽ ഇവിടെ നിലയുറപ്പിക്കാനുള്ള യാത്രികരുടെ സാഹസികമായ പരിശ്രമമാണ് ഈ സിനിമ.
ഫോക്സ് സ്റ്റാർ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ഏലിയൻ കോവ്നെന്റ് ഒരു അമേരിക്കൻ സയന്റിഫിക്്്ഷൻ ഹൊറർ ഫിലിമാണ്. ഡാനിയസ് വോസ്കി – ഛായാഗ്രഹണം, ജഡ്കുർസേൽ-സംഗീതം, പിയട്രോസ്ക്കാലിയ – എഡിറ്റിംഗ്
– ദേവസിക്കുട്ടി