ആ​ലീ​സ് വ​ധം: ഗി​രീ​ഷ് കു​മാ​റി​ന് വ​ധ​ശി​ക്ഷ; 2013ൽ വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് പ്രതിയുടെ കുറ്റസമ്മതം ഇങ്ങനെ…

കൊ​ല്ലം: കു​ണ്ട​റ ആ​ലീ​സ് വ​ധ​ക്കേ​സി​ലെ പ്ര​തി ഗി​രീ​ഷ് കു​മാ​റി​ന് വ​ധ​ശി​ക്ഷ. കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കു​ണ്ട​റ മു​ള​വ​ന കോ​ട്ട​പ്പു​റം എം​വി സ​ദ​നി​ല്‍ വ​ര്‍​ഗീ​സി​ന്‍റെ ഭാ​ര്യ ആ​ലീ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.

2013- ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ലീ​സി​ന്‍റെ വീ​ട്ടി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​ശേ​ഷം ഗി​രീ​ഷ് ഇ​വ​രെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും പി​ന്നീ​ട് കൊ​ലപ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. മ​റ്റൊ​രു കേ​സി​ല്‍ ശി​ക്ഷ ക​ഴി​ഞ്ഞ് ജ​യി​ലി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഗിരീഷ് ആ​ലീ​സി​നെ വ​ധി​ച്ച​ത്.

ജ​യി​ലി​ലെ സ​ഹ​ത​ട​വു​കാ​രി​ല്‍ നി​ന്നാ​ണ് ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിന്‍റെ വിവരം പ്രതിക്ക് ലഭിച്ചത്. ആലീസിന്‍റെ ഭർത്താവ് വിദേശത്തായിരുന്നു.

Related posts