ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അന്യഗ്രഹജീവി ! ഇടയ്ക്കിടെ രൂപം മാറുന്നു; 3753 അടി ആഴത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറലാകുന്നു…

ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയധികം പുരോഗമിച്ചിട്ടും ഇന്നും മനുഷ്യന് പിടികൊടുക്കാത്ത പല രഹസ്യങ്ങളും കടലിനടിയിലുണ്ട് എന്നതാണ് വാസ്തവം.

കടലിനടിയിലെ നിഗൂഢതകള്‍ തേടിയുള്ള അന്വേഷണങ്ങള്‍ എപ്പോഴും കൗതുകം പകരുന്നതാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ അപൂര്‍വ്വ ജീവിയാണ് ശാസ്ത്രലോകത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. ഇടയ്ക്കിടെ രൂപം മാറുന്ന ഈ ജീവിയുടെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

അന്യഗ്രഹജീവിയാണ് എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക. നിമിഷങ്ങള്‍ക്കുള്ളില്‍ ഇതിന് രൂപമാറ്റം സംഭവിക്കുന്നതാണ് അതിശയിപ്പിക്കുന്നത്. നാരങ്ങ പിഴിയുന്ന ഉപകരണം പോലെയാണ് തുടക്കത്തില്‍ ഈ ജീവിയെ കണ്ടാല്‍ തോന്നുക.

കുറച്ചുനേരം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഈ ജീവി പിന്നീട് ഒരു കറുത്ത പന്തിന്റെ ആകൃതിയില്‍ രൂപം മാറുന്നതാണ് അമ്പരിപ്പിക്കുന്നത്. പിന്നീട് നീരാളിയെ പോലെ നീന്തി മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

റിമോട്ട് കണ്‍ട്രോളിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അത്യാധുനിക വാഹനമാണ് ഈ അപൂര്‍വ്വ ദൃശ്യം പകര്‍ത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 3753 അടി താഴ്ചയിലാണ് കാഴ്ചയുടെ വിസ്മയം തീര്‍ത്തത്.

2013ലെ ദൃശ്യങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ക്യാപ്റ്റന്‍ ജെആര്‍ഡി എന്ന യൂട്യൂബ് ചാനലാണ് ഇത് പങ്കുവെച്ചത്.

Related posts

Leave a Comment