പടിഞ്ഞാറന്‍ അമേരിക്കയിലെ യൂട്ടായിലെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ദുരൂഹമായ മെറ്റല്‍ പാളി അപ്രത്യക്ഷമായി. ഇത് അജ്ഞാതര്‍ നീക്കം ചെയ്തതാണെന്നു യൂട്ടാ ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്മെന്റ് അറിയിച്ചു.
യൂട്ടയിലെ മരുഭൂമിയിലെ ചെങ്കല്ലുകളിലാണ് ഉപരിതലത്തില്‍ നിന്ന് 12 അടി പൊങ്ങിനില്ക്കുന്ന തരത്തിലുള്ള തിളക്കമുള്ള ത്രികോണാകൃതിയിലുള്ള പാളി കഴിഞ്ഞ ബുധനാഴ്ച കണ്ടെത്തിയത്.
ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്നവരാണ് ആദ്യം ലോഹപ്പാളി കണ്ടത്. ഇതു അന്യഗ്രഹജീവികള്‍ സ്ഥാപിച്ചതാണെന്നായിരുന്നു അഭ്യൂഹം. പിന്നാലെ, സാമൂഹിക മാധ്യമങ്ങള്‍ നിരവധി കഥകളും പ്രചരിപ്പിച്ചു.
ചിലര്‍ വിഖ്യാത ഹോളിവുഡ് സംവിധായകന് സ്റ്റാന്‍ലി കുബ്രിക്കിന്റെ സയന്‍സ് ഫിക്ഷന്‍ ‘ക്ലാസിക് 2001: എ സ്പേസ് ഒഡീസി’ എന്ന സിനിമയിലെ വിചിത്രമായ ലോഹ പാളികള്‍ പോലെയാണിതെന്ന് കണ്ടെത്തി.
ഗൂഗിള്‍ എര്ത്തിലൂടെ മെറ്റല്‍ പാളിയുടെ ചിത്രം അതിവേഗം പ്രചരിച്ചു. മെറ്റല്‍ പാളി അപ്രത്യക്ഷമായതിനെക്കുറിച്ച് കാര്യമായ അന്വേഷണമൊന്നും തുടങ്ങിയിട്ടില്ല.
ഇതു സ്ഥാപിച്ചതാരാണെന്നും വ്യക്തമല്ല. എന്തായാലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഉടനെയൊന്നും അവസാനിക്കില്ലെന്നുറപ്പാണ്.