ലണ്ടൻ: ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രായമുള്ള താരമായിരുന്ന ഇംഗ്ലീഷ് മുൻ താരം എലീൻ ആഷ് എന്ന എലീൻ വീലൻ 110-ാം വയസിൽ അന്തരിച്ചു.
ക്രിക്കറ്റ് മുത്തശ്ശിയുടെ നിര്യാണത്തിൽ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് കുറിച്ചത് ഇങ്ങനെ: അസാമാന്യ ജീവിതം നയിച്ച അതുല്യയായ വനിത.
1937ൽ ഓസ്ട്രേലിയയ്ക്കെതിരേയായിരുന്നു പേസ് ബൗളറായിരുന്ന ആഷിന്റെ ടെസ്റ്റ് അരങ്ങേറ്റം. ആകെ ഏഴു ടെസ്റ്റുകൾ കളിച്ചു.
23.00 ശരാശരിയിൽ 10 വിക്കറ്റ് വീഴ്ത്തി. 1949ൽ ന്യൂസിലൻഡിനെതിരായ മത്സരത്തോടെ ടെസ്റ്റിൽനിന്നു വിരമിച്ചു.
മിഡിൽസക്സിനായി വിക്ടോറിയ കൗണ്ടിക്കെതിരേ 102 നോട്ടൗട്ടും 10 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റും സ്വന്തമാക്കി.
രണ്ടാം ലോക മഹായുദ്ധത്തിനിടെ യുകെയുടെ സീക്രട്ട് ഇന്റലിജൻസ് സർവീസായ എംഐ6ൽ അംഗമായിരുന്നു.